HomeNewsCrimeFinancial crimesവളാഞ്ചേരിയിൽ മൂന്നക്കലോട്ടറി ചൂതാട്ടം നടത്തിയ മൂന്നുപേരെ അറസ്റ്റു ചെയ്തു

വളാഞ്ചേരിയിൽ മൂന്നക്കലോട്ടറി ചൂതാട്ടം നടത്തിയ മൂന്നുപേരെ അറസ്റ്റു ചെയ്തു

writng-lottery

വളാഞ്ചേരിയിൽ മൂന്നക്കലോട്ടറി ചൂതാട്ടം നടത്തിയ മൂന്നുപേരെ അറസ്റ്റു ചെയ്തു

വളാഞ്ചേരി: മൂന്നക്കലോട്ടറി ചൂതാട്ടം നടത്തിയതിന് മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ആതവനാട് തെക്കേക്കര പുത്തൻവീട്ടിൽ മധുസൂദനൻ (46), വെണ്ടല്ലൂർ കൊടലോടുപറമ്പിൽ ഉണ്ണിക്കൃഷ്ണൻ (30), വെണ്ടല്ലൂർ കൊടലോടുപറമ്പിൽ ഗിരീഷ് (27) എന്നിവരെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ടി. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇവരെ തിരൂർ കോടതിയിൽ ഹാജരാക്കി. ഇവരിൽനിന്നും 20,200 രൂപയും കണ്ടെടുത്തു. മൂവരും നഗരത്തിലെ പെരിന്തൽമണ്ണ റോഡിലെ ബ്യൂട്ടിബസാർ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ലോട്ടറിക്കടയുടെ മറവിൽ മൂന്നക്ക ലോട്ടറിചൂതാട്ടം നടത്തിവരികയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!