HomeNewsCrimeപുത്തനത്താണിയിൽ രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ഊറ്റുന്നു

പുത്തനത്താണിയിൽ രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ഊറ്റുന്നു

puthanathani

പുത്തനത്താണിയിൽ രാത്രികാലങ്ങളിൽ റോഡരികിൽ നിറുത്തിയിട്ട വാഹനങ്ങളിൽ നിന്നും ഇന്ധനം ഊറ്റുന്നു

പുത്തനത്താണി: ദേശീപാത 66ൽ പുത്തനത്താണിയിൽ ഒരിടവേളക്ക് ശേഷം ട്രക്കുകളിൽ നിന്നും ഇന്ധനം ഊറ്റുന്ന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും തിരൂരിലേക്ക് സിമന്റ് കയറ്റി വന്ന ട്രക്കുകൾ രാത്രി വിശ്രമത്തിനു വേണ്ടി ഡ്രൈവർമാർ നിറുത്തിയിട്ട സമയത്തായിരുന്നു സംഭവം. നാലു ട്രക്കുകളിൽ നിന്നുമായി 750 ലിറ്റർ ഡീസലാണ് ഊറ്റിയെടുത്ത് കടത്തിയത്. ഡീസൽ ടാങ്കിന് മുകളിൽ തുളകളിട്ട് അതിൽ നിന്നും ഡീസൽ ഊറ്റിയിയ നിലയിലാണ് കാണപ്പെടുന്നത്.hole

സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി‌സി‌ടി‌വി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും പതിഞ്ഞ ദൃശ്യങ്ങൾക്ക് വ്യക്തതയില്ല.

ഡ്രൈവർമാരുടെയും വാഹന ഉടമകളുടെയും പരാതിയെ തുടർന്ന് കാടാമ്പുഴ അഡീഷണൽ എസ്‌ഐ മോഹനനും സി‌പി‌ഒ ഗഫൂറും സ്ഥലത്തെത്തി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!