HomeNewsCrimeകോട്ടക്കൽ മൈ ജിയിൽ മോഷണം; 2.50 ലക്ഷം രൂപയുടെ ഫോണുകൾ കവർന്ന പ്രതി പിടിയിൽ

കോട്ടക്കൽ മൈ ജിയിൽ മോഷണം; 2.50 ലക്ഷം രൂപയുടെ ഫോണുകൾ കവർന്ന പ്രതി പിടിയിൽ

my-g

കോട്ടക്കൽ മൈ ജിയിൽ മോഷണം; 2.50 ലക്ഷം രൂപയുടെ ഫോണുകൾ കവർന്ന പ്രതി പിടിയിൽ

കോട്ടക്കൽ: 3.11.18 തിയ്യതി രാത്രി കോട്ടക്കൽ ടൗണിലെ My G Digital Hub എന്ന മൊബൈൽ കടയുടെ ചുമർ തുരന്ന് കടക്കകത്ത് കയറി 2.5 ലക്ഷം രൂപയുടെ മൊബൈലുകൾ കവർച്ച ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. പ്രായ പൂർത്തിയാകാത്ത കുട്ടിയാണ് കളവ് നടത്തിയിരുന്നത്. കുട്ടിയെ ചോദ്യം ചെയ്തതിൽ കളവു ചെയ്ത മുഴുവൻ മൊബൈൽ ഫോണുകളും കണ്ടെടുത്തു. കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതിൽ എടരികോടുള്ള മറ്റൊരു മൊബൈൽ കടയിൽ നടന്ന കളവിനും തുമ്പായി . കളവ് നടന്ന് 3 ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തിയതും കളവ് മുതലുകൾ കണ്ടെടുക്കാനായതും കോട്ടക്കൽ SI റിയാസ് ചാക്കീരിയുടെ നേത്യത്വത്തിൽ ഉള്ള പ്രത്യേക അന്വോഷണ സംഘത്തിൻ്റെ പഴുതടച്ചുള്ള അന്വോഷണത്തിലാണ്. തിരൂർ DySP ബിജു ബാസ്കറിൻ്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ SI റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പ്രത്യേകം അന്വേഷണം നടത്തി വരുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!