HomeNewsCrimeകരേക്കാട് വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ മോഷ്ടിച്ചു

കരേക്കാട് വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ മോഷ്ടിച്ചു

theft-karekkad

കരേക്കാട് വീട് കുത്തിത്തുറന്ന് അഞ്ചുപവന്‍ മോഷ്ടിച്ചു

വളാഞ്ചേരി: കരേക്കാട് വടക്കുമ്പ്രത്ത് വീടു കുത്തിത്തുറന്ന് മോഷണം. വടക്കുമ്പ്രം എ.യു.പി.സ്‌കൂളിന് സമീപം വടക്കേപ്പീടിയേക്കല്‍ മനാഫിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ഓട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മനാഫിന്റെ ഉമ്മ ധരിച്ചിരുന്ന അഞ്ചുപവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്. അടുക്കളവാതില്‍ തകര്‍ത്തിട്ടുണ്ട്. മനാഫ് പോലീസില്‍ പരാതി നല്‍കി.

അതിനിടെ കരേക്കാട് നോര്‍ത്ത് മേഖലയില്‍ ദിവസങ്ങള്‍ക്കകം തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നതായി പരാതിയുണ്ട്. വിവിധ വീടുകളില്‍നിന്നും പതിനാലര പവന്‍ സ്വര്‍ണാഭരണം മോഷണം പോയതായി കാടാമ്പുഴ പോലീസില്‍ പരാതിയുണ്ട്. വെള്ളിയാഴ്ച പട്ടാക്കല്‍ സൈനുല്‍ ആബിദ് എന്ന ബാവയുടെ വീട്ടില്‍നിന്നും രണ്ടരപവന്‍ പാദസരവും ഒന്നര പവന്‍ തൂക്കമുള്ള വളയും മോഷണം പോയിരുന്നു. അടുക്കളവാതില്‍ തകര്‍ത്താണ് ഇവിടെ കള്ളന്മാര്‍ അകത്ത് കയറിയത്. ഇതേദിവസംതന്നെ തൊട്ടടുത്തുള്ള കരിമ്പന അലിയുടെ വീടിന്റെ ജനല്‍കമ്പി മുറിച്ച് അകത്ത് കടക്കാനുള്ള ശ്രമവും നടന്നിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.theft-karekkad

മാസങ്ങള്‍ക്കു മുമ്പാണ് കരേക്കാട് പട്ടാക്കല്‍ കുഞ്ഞാനുവിന്റെ വീട്ടില്‍നിന്നും ഒന്നര പവനും ഡോ.അബ്ദുസമദിന്റെ വീട്ടില്‍നിന്നും നാലര പവന്‍ തൂക്കമുള്ള പാദസരവും മോഷണം പോയത്. ചെറുതും വലുതുമായി ഈ ഭാഗങ്ങളില്‍നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാളും പിടിയിലായിട്ടില്ല. തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങള്‍ പ്രദേശവാസികളില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതായി കാടാമ്പുഴ, വളാഞ്ചേരി പോലീസ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!