HomeNewsAccidentsകുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല

കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല

mannarkkad-flash-flood

കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല

മണ്ണാർക്കാട്: കുന്തിപ്പുഴ പാത്രക്കടവ് കുരുത്തിച്ചാലിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട രണ്ടുപേരെ വ്യാഴാഴ്ച വൈകിട്ടുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ഒമ്പതിന്‌ നിർത്തിയ തെരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും മണ്ണാർക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും വളാഞ്ചേരിയിൽനിന്നെത്തിയ പ്രത്യേകസംഘവും സാഹസികമായി കുന്തിപ്പുഴയിൽ വിപുലമായ തെരച്ചിൽ നടത്തി.
കാടാമ്പുഴയിൽനിന്ന് ആറംഗ സംഘം കുരുത്തിച്ചാൽ കാണാൻ വന്നതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ഇവരിൽ നാലുപേർ നീന്തി രക്ഷപ്പെട്ടു. മലപ്പുറം കാടാമ്പുഴ കാരയക്കാട് പുതുവള്ളി വീട്ടിൽ മുഹമ്മദാലി (23), വെട്ടിക്കാടൻ വീട്ടിൽ ഇർഫാൻ (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കാടാമ്പുഴ നാരങ്ങാട് വീട്ടിൽ ജാസിം (19), കരിങ്കപ്പാറ വീട്ടിൽ സുഖൈൽ (21), തറയിൽ വീട്ടിൽ റിൻഷാദ് (24), മാറാക്കര പഞ്ചായത്തിലെ സുഹൈൽ (22) എന്നിവരാണ് രക്ഷപ്പെട്ടത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!