HomeNewsDisasterFloodമഴ തുടരുന്നു; പലയിടത്തും വൈദ്യുതി പുനസ്ഥാപിച്ചു

മഴ തുടരുന്നു; പലയിടത്തും വൈദ്യുതി പുനസ്ഥാപിച്ചു

kkodumudi-camp

മഴ തുടരുന്നു; പലയിടത്തും വൈദ്യുതി പുനസ്ഥാപിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈദ്യുത ബന്ധം വിഛേദിച്ചത് ഇന്ന് വൈകീട്ടോടെ പുനസ്ഥാപിക്കാൻ കഴിഞ്ഞു. എന്നാൽ ദുരിതാശ്വാസ ക്യാമ്പ് പ്രകർത്തിക്കുന്ന കൊടുമുടിയിൽ ഇന്നു വൈകുന്നേരം ഏറെ വൈകിയാണ് വൈദ്യുതി എത്തിയത്. മിക്ക ഇടങ്ങളിലും വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി സബ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രവർത്തികൾ നടന്നു വരുന്നു.

കൊടുമുടി ക്യാമ്പിൽ ഇരുന്നോറോളം പേരാണ് കഴിയുന്നത്. ഇവിടെ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് കഴിഞ്ഞ രണ്ടു ദിവസം വൈദ്യുതി നൽകിയത്. അതേ സമയം പ്രളയബാധിതർ കഴിയുന്ന ക്യാമ്പുകൾ കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ സന്ദർശിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!