HomeNewsLaw & Orderകാർ യാത്രക്കാരന്റെ മൂക്കിടിച്ച് തകർത്ത എഎസ്ഐയെ സ്ഥലം മാറ്റി

കാർ യാത്രക്കാരന്റെ മൂക്കിടിച്ച് തകർത്ത എഎസ്ഐയെ സ്ഥലം മാറ്റി

police-brutality

കാർ യാത്രക്കാരന്റെ മൂക്കിടിച്ച് തകർത്ത എഎസ്ഐയെ സ്ഥലം മാറ്റി

കോട്ടയ്‌ക്കൽ ∙ ഗവർണറുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കുന്നതിന്റെ പേരിൽ കാർ യാത്രക്കാരന്റെ മൂക്കിടിച്ച് തകർത്ത എഎസ്ഐക്ക് ഇനി രണ്ടുമാസം തിരുവനന്തപുരം എസ്എപി ക്യാംപിൽ നല്ലനടപ്പ്. കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബെന്നി എം.വർഗീസിനെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഒറ്റ ദിവസം കൊണ്ട് പൂർത്തിയായ വകുപ്പുതല അന്വേഷണത്തിനു പിന്നാലെ ഇന്നലെ വൈകിട്ടോടെ ഉത്തരവിറങ്ങി. പരുക്കേറ്റ കുളത്തൂപറമ്പ് ‘ശ്രുതി’യിലെ കെ.ആർ.ജനാർദനൻ (69) ആശുപത്രി വിട്ടു. മൂക്കിനു നാലുതുന്നലുണ്ട്. ‍

റിട്ട. റയിൽവേ സ്റ്റേഷൻ മാസ്റ്ററായ ജനാർദനൻ ഇപ്പോൾ സ്വാഗതമാട്ട് ഓഡിറ്റോറിയം മാനേജറാണ്. ഗവർണർ പി.സദാശിവത്തിനു പോകാൻ വഴിയൊരുക്കുന്നതിന് എത്തിയ എഎസ്‌ഐ, കാർ വശംചേർത്തു നിർത്തിയില്ലെന്ന് ആരോപിച്ച് ജനാർദനന്റെ മൂക്കിന് ഇടിക്കുകയായിരുന്നെന്നാണ് പരാതി.

ശനി രാവിലെ പത്തിന് മലപ്പുറം – ചങ്കുവെട്ടി പാതയയിൽ കോട്ടയ്ക്കൽ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സംഭവം. ഇന്നലെ രാവിലെ പൊലീസ്, ആശുപത്രിയിലെത്തി ജനാർദനന്റെ മൊഴിയെടുത്തു. മൊഴിയെടുക്കൽ ഒന്നര മണിക്കൂർ നീണ്ടു.ജനാർദനൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് ഇന്നലെത്തന്നെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!