HomeNewsCrimeVandalismഎടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടിച്ചട്ടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടിച്ചട്ടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

halp-school-pot

എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടിച്ചട്ടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

എടയൂർ: എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടി ച്ചട്ടികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. പൊതു സമുഹത്തിന്റെ പിന്തുണയോടെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തെ തകർക്കാൻ വേണ്ടി ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ ശ്രമിക്കുന്നതായി പി.ടി.എ, ഒ.എസ്.എ ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ ശക്തമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് കെ.പി മൊയ്തു, പ്രധാനാധ്യാപിക എം.കെ അനിത, ഒ.എസ്.എ പ്രസിഡന്റ് റഷീദ് കീഴിശേരി, ഒ.എസ്.എ പ്രസിഡന്റ് ടിടി ജബ്ബാർ, പി ഷഫീഖ്, പി.ടി.എ വൈസ് പ്രസിഡൻ്റ് ലത്തീഫ് എം, ടി.എ പ്രസിഡൻ്റ് റംല ടീച്ചർ, എ.എസ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!