HomeNewsInaugurationകുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

maithri-janasevana-kendram-kolamangalam

കുളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

വളാഞ്ചേരി: കുളമംഗലം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും, പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടനവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീൽ നിർവ്വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥി ആയിരുന്നു. വി.പി ഉബൈദ് അധ്യക്ഷത വഹിച്ചു. എൻ.എ.എം.കെ ഫൗണ്ടേഷൻ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി ട്രസ്റ്റിലെക്ക് സംഭാവന ചെയ്ത ഉപകരണങ്ങൾ ഏറ്റുവാങ്ങി.
maithri-janasevana-kendram-kolamangalam
വളാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ റംല, കെ കെ സയ്യിദ് ഫൈസൽ തങ്ങൾ, ഇ.പി അച്ച്യുതൻ, പറശ്ശേരി വീരാൻകുട്ടി, ഉണ്ണികൃഷ്ണൻ ചാത്തൻകാവ്, നാലകത്ത് നൗഷാദ്, കെ പി യാസർ അറഫാത്ത്, ഡോ റിയാസ്, ഡോ ഹസീന വഹാബ്, സുരേഷ് ബാബു.ജി, നാലകത്ത് നാസർ, നിയാസ് പാലാറ എന്നിവർ ആശംസകൾ നേർന്നു. പി ഷാഹിദ് അതിജീവനത്തിന്റെ കാലം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. കെ ആസിഫ് സ്വാഗതവും M.K വൽസരാജൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!