HomeNewsInaugurationവളാഞ്ചേരി പി.എച്.സിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി പി.എച്.സിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

phc-inauguration

വളാഞ്ചേരി പി.എച്.സിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി പ്.എച്.സി യുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. അബ്ദു സമദ്‌ സമദാനിയുടെ 2013-14 ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വളാഞ്ചേരി നഗരസഭ പി.എച്ച്.സി പുതിയ ബ്ലോക്ക് കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയി വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ സി.കെ റുഫീന അദ്ധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ സ്വാഗതവും പി.ഡബ്യു ഡി എഞ്ചിനീയർ ജോ അഗസ്റ്റിൻ റിപ്പോർട്ട് അവതണം നടത്തി.
phc-inauguration
ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.അബ്ദുന്നാസർ, രാമകൃഷ്ണൻ, മൈമൂന, കൗസിലർമാരായ നൗഫൽ പാലാറ, മൂർക്കത്ത് മസ്തഫ, നഗരസഭ സെക്രട്ടറി എ.ഫൈസൽ, ടി.പി മൊയ്തീൻകുട്ടി, വെസ്റ്റേൺ പ്രഭാകരൻ, ടി.എം പത്മകുമാർ, വി.പി സാലിഹ്, അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, ഭക്തവത്സലൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സെക്കീന, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.എ അഫ്‌സൽ, കുറ്റിപ്പുറം താലൂക്ക്ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ വളാഞ്ചേരി പി.എച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ ഫെബിന കൃതജ്ഞത രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!