HomeNewsObituaryകഞ്ഞിപ്പുര സ്വദേശിനിയുടെ തിരോധാനം; വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി സൂചന

കഞ്ഞിപ്പുര സ്വദേശിനിയുടെ തിരോധാനം; വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി സൂചന

subeera-farhath-karippol

കഞ്ഞിപ്പുര സ്വദേശിനിയുടെ തിരോധാനം; വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതായി സൂചന

ആതവനാട്: ആതവനാട് ചോറ്റൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴക്കെ പറമ്പാട്ട് കബീറിൻറ മകള്‍ സുബീറ ഫര്‍ഹത്തി(21) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 2021 മാർച്ച് 10നാണ് സുബീറയെ കാണാതാവുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീടിന് സമീപത്തെ പറമ്പിൽ മറവ് ചെയ്ത നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പുറത്തെടുത്ത മൃതദേഹം ബന്ധുക്കൾ വസ്ത്രങ്ങൾ കണ്ട് യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. വീട്ടില്‍ നിന്ന് രാവിലെ സ്വകാര്യ ദന്താശുപത്രിയിലേക്ക് ജോലിക്കു പോയതായിരുന്നു. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനു പിന്നാലെ വീട്ടുകാര്‍ അന്വേഷണം തുടങ്ങിയിരുന്നു.subeera-farhath-karippol
പത്തരവരെ പ്രവര്‍ത്തിച്ചിരുന്ന യുവതിയുടെ മൊബൈല്‍ ഫോൺ പിന്നീട് പ്രവർത്തന രഹിതമാവുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത കൂടി വന്നതോടെ അന്വേഷണ സംഘത്തെ പൊലീസ് വിപുലീകരിച്ചു. ലോക്കല്‍ പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ബന്ധുക്കളുടെ ആവശ്യമുയരുന്ന സാഹചര്യത്തിലാണ് 40 ദിവസങ്ങൾക്കിപ്പുറം മൃതദേഹം കണ്ടെത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!