HomeNewsInitiativesDonationകെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി; ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി

കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി; ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി

kstu-athavanad-phone

കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി; ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കൈമാറി

ആതവനാട്: കെ.എസ്.ടി.യു ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകുന്ന ഡിജിറ്റൽ എജ്യുക്കേഷൻ സപ്പോർട്ട് പദ്ധതി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, റീ ചാർജിങ്ങ്, ഓൺലെൻ പഠന സാമഗ്രികൾ നൽകൽ എന്നിവയാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലേക്കുള്ള മൊബൈൽ ഫോണുകൾ കോർഡിനേറ്റർ യൂനുസ് മയ്യേരി പ്രധാന അധ്യാപകൻ എ.പി ഹുസൈന് കൈമാറി. ആതവനാട് ഗ്രാമ പഞ്ചായത്തംഗം എം.സി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ടി.വി ജലീൽ, കെ.ടി ജാഫർ, എ.പി അബ്ദു സത്താർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!