HomeNewsInaugurationഎടയൂര്‍ പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു

എടയൂര്‍ പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു

minimasr-edayur

എടയൂര്‍ പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു

എടയൂര്‍: എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് നാല്‍പതുലക്ഷം രൂപ വിനിയോഗിച്ച് എടയൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചുതുടങ്ങി. minimasr-edayur minimasr-edayur

പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളിലും സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. കരേക്കാട് ചേനാടന്‍കുളമ്പിലായിരുന്നു ആദ്യചടങ്ങ്.minimasr-edayur

മൊയ്തു എടയൂര്‍, സി.പി. ഹംസ, വി.ടി. സൈതലവി, കെ. മുസ്തഫ, കല്ലിങ്ങല്‍ മുഹമ്മദ്കുട്ടി, കെ.കെ. മോഹനന്‍, പി.പി. അബു, ബഷീര്‍ കലമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാട്ടാക്കല്‍, മുക്കിലപ്പീടിക, സി.കെ. പാറ, മനയ്ക്കല്‍പ്പടി, കക്കന്‍ചിറ തുടങ്ങി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. വിവിധ വാര്‍ഡുകളില്‍ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!