HomeNewsCrimeMurderസുബീറ ഫർഹത്ത് വധം; പ്രതി പിടിയിൽ

സുബീറ ഫർഹത്ത് വധം; പ്രതി പിടിയിൽ

subeera-farhath-murder-arrest

സുബീറ ഫർഹത്ത് വധം; പ്രതി പിടിയിൽ

ആതവനാട്: ആതവനാട് ചോറ്റൂരിലെ കിഴക്കെ പറമ്പാട്ട് കബീറിൻ്റെ മകള്‍ സുബീറ ഫര്‍ഹത്തിൻ്റെ (21) മരണം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അൻവർ കാര്യസ്ഥനായ തെങ്ങിൻതോപ്പിലാണ് മണ്ണിട്ട് മൂടീയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതേദഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി. യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തത വരുമെന്നും പോലീസ് പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത അൻവറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസ്സിലാക്കിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോഴാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. പ്രതിയെ ബുധനാഴ്ച സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പുനടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!