HomeNewsCrimeഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ

ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ

cuff

ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ

തിരൂർ ∙ പറവണ്ണയിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ജാസിമിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി കസ്റ്റഡിയിൽ. കൊലപാതകം നടന്ന ദിവസം ഒളിവിൽ പോയ ആളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നത്. കേസിൽ പ്രതിയായ ആദമിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.
Ads
കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനിരിക്കെയാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്. രാത്രിയിൽ ഓട്ടം വിളിച്ചപ്പോൾ പോകാതിരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!