HomeNewsSportsഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

irimbiliyam-ghss-jersey

ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

ഇരിമ്പിളിയം:മലപ്പുറം ജില്ലയിലെ മികച്ച വോളിബോൾ ടീമുകളിൽ ഒന്നായ ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കെ വിജയകുമാർ അദ്ധ്യക്ഷനായി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ മുഖ്യാതിഥിയായി. ചടങ്ങിൽ മലപ്പുറം ജില്ല അമച്ച്വർ ബോക്സിങ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി വിവേക് ടി ടി യെ അനുമോദിച്ചു.
irimbiliyam-ghss-jersey
ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി സി എ നൂർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ,
വാർഡ് മെമ്പർ കെ. മുഹമ്മദലി, വോളിബോൾ കോച്ച് മുഹമ്മദലി, എസ്.എം.സി ചെയർമാൻ പി. സലീം നവാസ്, എം വിജയകുമാർ, പി ഫാത്തിമ സുഹ്‌റ, കായികാദ്ധ്യാപകൻ പി. പ്രമോദ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഡോ. ശ്രീലേഖ സ്വാഗതവും ഹെഡ് മിസ്ട്രെസ് പി.എൻ ഗീതാദേവി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!