HomeNewsMeetingFelicitationവികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് വളാഞ്ചേരിയിൽ സ്വീകരണം നൽകും

വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് വളാഞ്ചേരിയിൽ സ്വീകരണം നൽകും

ldf-jadga-valanchery-felicitation

വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് വളാഞ്ചേരിയിൽ സ്വീകരണം നൽകും

വളാഞ്ചേരി: സി പി എം ആക്ടിങ്ങ് സെക്രട്ടറി എ. വിജരാഘവന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് വളാഞ്ചേരിയിൽ സ്വീകരണം നൽകും. ഫെബ്രു: 13 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച് 26 ന് തൃശൂരില്‍ സമാപിക്കുന്ന വടക്കന്‍ മേഖല ജാഥക്കാണ് കോട്ടക്കല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരിയില്‍ സ്വീകരണം നല്‍കുന്നത്. ജാഥ ക്യാപ്റ്റന്‍ എ. വിജരാഘവന്‍, അംഗങ്ങളായ കെ.പി. രാജേന്ദ്രന്‍, പി. സതീദേവി, കെ.പി. മോഹനന്‍, പി.ടി. ജോസ്, കെ. ലോഹ്യ, പി.കെ. രാജന്‍, ബാബു ഗോപിനാഥ്, ജോസ് ചെമ്പേരി, കാസിം ഇരിക്കൂര്‍, ബിനോയ് ജോസഫ്, എ.ജെ. ജോസഫ് എന്നിവര്‍ സംബന്ധിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിശിദീകരിക്കുന്നതിനും കേരളത്തിന്റെ മത നിരപേക്ഷത തകര്‍ക്കുന്ന യു.ഡി.എഫ്. നടപടി തുറന്നു കാണിക്കുന്നതുമാണ് ജാഥയുടെ ലക്ഷ്യമെന്ന് വാത്താസമ്മേളനത്തില്‍ സ്വാതസംഘം ചെയര്‍മാന്‍ അഷ്‌റഫലി കാളിയത്ത്, വൈസ് ചെയര്‍മാന്‍ കെ.കെ. ഫൈസല്‍ തങ്ങള്‍, കണ്‍വീനര്‍ കെ.പി. ശങ്കരന്‍ എന്നിവര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!