HomeNewsProtestജാതിയുടെ പേരില്‍ ലഭിക്കുന്ന ടീച്ചര്‍ ജോലി തനിക്ക് വേണ്ടെന്ന് പ്രിന്‍സിപ്പലിനോട് തുറന്നടിച്ച യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ജാതിയുടെ പേരില്‍ ലഭിക്കുന്ന ടീച്ചര്‍ ജോലി തനിക്ക് വേണ്ടെന്ന് പ്രിന്‍സിപ്പലിനോട് തുറന്നടിച്ച യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.

casteism

ജാതിയുടെ പേരില്‍ ലഭിക്കുന്ന ടീച്ചര്‍ ജോലി തനിക്ക് വേണ്ടെന്ന് പ്രിന്‍സിപ്പലിനോട് തുറന്നടിച്ച യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.

പെരിന്തല്‍മണ്ണ: ലെക്ച്ചർ ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ യുവതിയോട് ജോലി തരുന്നത് സമുദായം നോക്കിയിട്ടാണെ പ്രിന്‍സിപ്പാള്‍ പറഞ്ഞതായി ആരോപണം. ഇതേ തുടര്‍ന്ന് ജോലി നിരാകരിച്ച യുവതി സംഭവം ഫേസ്‌ബുക്കില്‍ വിവരിച്ചതോടെയാണ് പുറം‌ലോകമറിഞ്ഞത്.
പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ കോളേജില്‍ ഇംഗ്ലീഷ് ലെക്‍ചര്‍ ആയി ജോലിക്ക് പോയ ശ്രീലക്ഷ്മി എന്ന യുവതിക്കാണ് ഇന്റര്‍വ്യൂക്കു ശേഷം ശമ്പളത്തെക്കുറിച്ചുള്ള വിലപേശുന്നതിനിടെ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്ന് ഞെട്ടിക്കുന്ന മറുപടി വന്നത്. ” ഈഴവ എന്ന് സെർട്ടിഫിക്കറ്റിൽ കണ്ടതുകൊണ്ടാണ് കുട്ടിയെ സെലക്റ്റ് ചെയ്ത്. ഇവിടിരുന്ന ആൾ മാപ്ലയാണ്, അതാണ് അയാളെ പുറത്തു വിട്ടത്,
കോളേജ് ഇതാണ് പറഞ്ഞിട്ട് കാര്യമില്ല, കണ്ടില്ലേ അഡ്മിഷൻ എടുക്കാൻ വരുന്നതും, പഠിക്കുന്നതും മുഴുവൻ മാപ്ലാരാണ്. അതോണ്ട് ഇതും വെറും ശമ്പളക്കാര്യമായി കരുതരുത്..
നമ്മടെ കൂട്ടത്തിൽ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്..! മനസ്സിലായോ ?”
ഇത്തരമൊരു കാര്യം പറഞ്ഞ പ്രിന്‍സിപ്പലിനോട് താന്‍ ജോലിക്കു വരാന്‍ താല്പര്യമില്ലെന്ന് “സാലറിയും വർക്കിംഗ് കണ്ടീഷനുമൊക്കെയുപരി ഇത്രയും കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ഇങ്ങനെ കമ്മ്യൂണിറ്റി ബേസ്ഡ് ആയി സംസാരിക്കുന്നത് വളരെ മോശം ആണെന്ന” അഭിപ്രായം കൂടി അവർ പ്രകടിപ്പിച്ചപ്പോൾ, പ്രിൻസിപ്പാളിന്റെ രൂപവും ഭാവവും മാറി. “പഠിപ്പിക്കാൻ വരുന്നില്ലേൽ വരണ്ട, ബാക്കി കാര്യങ്ങൾ അന്വേഷിക്കണ്ട. കമ്മ്യൂണിറ്റി ബേസിൽ തന്നെയാണ് എല്ലാം ചെയ്യുന്നത്, ഇനിയും ചെയ്യും, നീ എന്തീയും? എല്ലാ മാനേജ്മെൻറുകളും ഇങ്ങനെ തന്നെയാണ്. പറ്റുന്നത് ചെയ്തോ”, എന്നായിരുന്നുവത്രെ കോളേജ് മേധാവിയുടെ പ്രതികരണം. (പ്രിൻസിപ്പാളുമായി സംസാരിച്ചതിന്റെ വോയിസ് റെക്കോഡ് കയ്യിലുണ്ടെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു).
casteism
ശ്രീലക്ഷിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം
ഏതവസ്ഥയിലാണ് ഞാനിതെഴുതുന്നതെന്ന് എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നറിയില്ല.
നിരാശയുടേയും നിസ്സഹായതയുടേയും കൊടുമുടിയിലാണിപ്പോൾ.
ഇംഗ്ലീഷ് ലിറ്റെറേച്ചറിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ശേഷം, എം.സി.ജെ യിൽ പി.ജി ചെയ്യുകയാണ് ഞാനിപ്പോൾ, വിചാരിച്ചതിലും നേരത്തെ കോഴ്സ് പൂർത്തിയാവുന്നത് കൊണ്ട്, ഒരു ജോലിക്കുള്ള അന്വേഷണത്തിലാണ് കുറച്ചു നാളായി.
മലപ്പുറം ജില്ലയിലുള്ള പെരിന്തൽമണ്ണയിലെ ഒരു ” പ്രമുഖ ” (ഈ വാക്കുപയോഗിക്കേണ്ടി വരുന്നതിൽ വലിയ വേദനയുണ്ട് ) കോളേജിൽ കഴിഞ്ഞ 10 – ആം തിയ്യതി ഇംഗ്ലീഷ് ലെക്ച്ചർ വേക്കൻസിയിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. പത്തു മണിക്കു തന്നെ അവിടെയെത്തി. ഞങ്ങൾ അഞ്ചാറു കാൻറിടേറ്റ്സ് ഉണ്ടായിരുന്നു. പത്തു മണി മുതൽ പന്ത്രണ്ടു മണിവരെ വെയ്റ്റ് ചെയ്താണ് പ്രിൻസിപ്പാൾ ഇന്റർവ്യൂ തുടങ്ങുന്നത്. പ്രിൻസിപ്പാളുമായി സംസാരിച്ച ശേഷം അഞ്ചുപേരെയും ഡെമോ ചെയ്യാൻ ഫൈനൽ ബി.എ ക്ലാസ്സിൽ പറഞ്ഞയച്ചു. എല്ലാവരുടേയും ഡെമോ ക്ലാസ് കഴിഞ്ഞ് മുക്കാൽ മണിക്കൂറോളം വെയ്റ്റ് ചെയ്തതിനു ശേഷം എന്നെ പ്രിൻസിപ്പാൾ വിളിപ്പിച്ച് സെലക്ഷൻ കിട്ടിയെന്ന് അറിയിച്ചു. കുട്ടികളുടേയും , ഡെമോ കണ്ട ടീച്ചേഴ്സിന്റെയും അഭിപ്രായത്തിനനുസരിച്ചാണ് സെലക്ഷൻ എന്നാദ്യം പറഞ്ഞു .ശമ്പളത്തിന്റെ കാര്യത്തിലുള്ള എന്റെ വിയോജിപ്പറിയിച്ചപ്പോൾ, അയാളുടെ കൂടെയുള്ള പ്രായം ചെന്നയാളെ അയാൾ പുറത്തയച്ചു. എന്നിട്ട് എന്നോട് പറഞ്ഞു..,
” ഈഴവ എന്ന് സെർട്ടിഫിക്കറ്റിൽ കണ്ടതുകൊണ്ടാണ് കുട്ടിയെ സെലക്റ്റ് ചെയ്ത്. ഇവിടിരുന്ന ആൾ മാപ്ലയാണ്, അതാണ് അയാളെ പുറത്തു വിട്ടത്,
കോളേജ് ഇതാണ് പറഞ്ഞിട്ട് കാര്യമില്ല, കണ്ടില്ലേ അഡ്മിഷൻ എടുക്കാൻ വരുന്നതും, പഠിക്കുന്നതും മുഴുവൻ മാപ്ലാരാണ്. അതോണ്ട് ഇതും വെറും ശമ്പളക്കാര്യമായി കരുതരുത്..
നമ്മടെ കൂട്ടത്തിൽ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്..! മനസ്സിലായോ ?”
അഞ്ഞൂറിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു കോളേജിലെ പ്രിൻസിപ്പാൾ പറയുന്നത് കേട്ട് സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. എന്റെ വിയോജിപ്പറിയിച്ചപ്പോൾ തിരക്കഭിനയിച്ചും, അവിടെ കിടന്നുരുണ്ടും അയാൾ എന്തൊക്കയോ പറഞ്ഞൊപ്പിച്ചു. അഡ്മിഷന്റെ തിരക്കായതിനാൽ കൂടുതൽ സംസാരിക്കാനായില്ല. താൽപര്യമുണ്ടെങ്കിൽ 23 മുതൽ വന്നു തുടങ്ങൂ എന്ന് പറഞ്ഞ് എന്നെ പുറത്തു വിട്ടു.
അയാളുടെ വാക്കുകളോട്,
അവിടുത്തെ തിരക്കും, ഞെട്ടലും കാരണം കൃത്യമായി പ്രതികരിക്കാൻ കഴിയാത്തത് എന്നെ അലട്ടികൊണ്ടിരുന്നു.
കോളേജിനെ കുറിച്ച് ഡീറ്റെയ്ലായി അന്വേഷിച്ചു.
വർക്കിംഗ് കണ്ടീഷൻസ് വളരെ മോശമാണെന്നറിഞ്ഞു.
ദിവസം അഞ്ചു അവറോളം ക്ലാസ്സെടുപ്പിക്കുന്നു, ക്ലാസ്സെടുക്കുമ്പോൾ ടീച്ചർ ഇരിക്കാൻ പാടില്ല, കുട്ടികളായി അടുക്കാൻ പാടില്ല. ടീച്ചിങ്ങിനു പുറമേ ഓഫീസ് ജോലികൾ പലതും ചെയ്യണം, എന്തിനേറേ…, ജോയിൻ ചെയ്യുമ്പോൾ പറഞ്ഞ സാലറിയല്ല ശമ്പള തീയതിയാവുമ്പോൾ കൊടുത്ത് തുടങ്ങുന്നത്.
പോരാത്തതിന് ഒരു വർഷത്തെ ബോണ്ടോടു കൂടി സെർട്ടിഫിക്കറ്റുകളുടെ ഒർജിനൽ അവിടെ ഏൽപ്പിക്കുകയും വേണം.
അടിമത്വത്തെ വേറെയെങ്ങിനെയാണ് ഞാൻ നിർവചിക്കേണ്ടത്..!
പ്രിൻസിപ്പാളും എന്റെ പ്രിൻസിപ്പൾസുമായി ഒത്തു പോകിലെന്നുറപ്പുള്ളതു കൊണ്ട്, അയാളുടെ പേഴ്സണൽ നമ്പർ തപ്പിയെടുത്ത് ഇന്ന് അയാളെ വിളിച്ചു.
അവിടെ ജോയിൻ ചെയ്യാൻ താൽപര്യമില്ലെന്നും,
സാലറിയും വർക്കിംഗ് കണ്ടീഷനുമൊക്കെയുപരി ഇത്രയും കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ഇങ്ങനെ കമ്മ്യൂണിറ്റി ബേസ്ട് ആയി സംസാരിക്കുന്നത് വളരെ ഓക്ക്വേട് ആണെന്ന് പറഞ്ഞു.
” പഠിപ്പിക്കാൻ വരുന്നില്ലേൽ വരണ്ട, ബാക്കി കാര്യങ്ങൾ അന്വേഷിക്കണ്ട. കമ്മ്യൂണിറ്റി ബേസിൽ തന്നെയാണ് എല്ലാം ചെയ്യുന്നത്, ഇനിയും ചെയ്യും, നീ എന്തീയും ?? എല്ലാ മാനേജ്മെൻറുകളും ഇങ്ങിനെ തന്നെയാണ്..,
പറ്റുന്നത് ചെയ്തോ..
( ഇത്രയും പറയുന്ന വോയ്സ് റെക്കോർഡ് എന്റെ കൈവശമുണ്ട്)
എന്തൊരു അധികാര ഗർവ്വാണ് അയാളുടേത്..!
എന്തൊരു പവർ പ്രിവിലേജാണ് അയാൾക്ക്…!
നിലപാടും നിലവാരവുമള്ള ഒരു മനുഷ്യൻ എന്ന നിലക്ക്..,
ഇതെല്ലാം അയാളുടെയും കോളേജിന്റെയും, പേരും ഡീറ്റേൽസും, കൃത്യമായ പ്രൂഫ് സഹിതം ഉച്ചത്തിൽ അലറി പറയണമെന്നുണ്ട്…
എന്തൊക്കെ പറ്റുമെന്ന് കാണിച്ചും കൊടുക്കണമെന്നുണ്ട്…
കഴിയുന്നില്ല…!
നിസ്സഹായതയാണ്.
ഒരു സാധാരണക്കാരന്റെ, ഒരു സർവൈവറുടെ നിസ്സഹായത.
ഞാൻ വിരൽ ചൂണ്ടുന്നത് ഒരു മാനേജ്മെന്റിനോ, ഒരു പ്രിൻസിപ്പാളിനോ നേരെയാവില്ല..
ഹീ ഈസ് റെപ്രസെന്റിങ്ങ് എ ലാർജ് മെജോരിറ്റി..
എൻ അതോറിറ്റേറ്റീവ് മെജോരിറ്റി.
ഇതു പുറത്തു വിട്ടാലുള്ള എന്റെ ഭാവിയെകുറിച്ച്…
സർവൈവലിനെ കുറിച്ച്..
സാധ്യതകളെ കുറിച്ച്..
എക്സിസ്റ്റൻസ്സിനെ കുറിച്ച്..,
എല്ലാമെനിക്ക് ഭയമുണ്ട്.
നിലപാടിലുറച്ച് നിലവാരമുള്ള ഒരു മനുഷ്യനായി ജീവിക്കണമെന്നു കരുതുന്ന..,
എനിക്ക് ഇതു തരുന്ന ഐഡന്റിറ്റി ക്രൈസിസ് ചെറുതല്ല..!
” നീ എന്തീയും ” എന്ന അയാളുടെ ചോദ്യം മനസ്സിൽ കിടന്ന് ആഞ്ഞടിക്കുകയാണ്..
പണത്തിന്റെയും അധികാര ബലത്തിന്റയും പ്രിവിലേജിലിരുന്ന് അയാളിത് ചോദിക്കുന്നത് എന്നോടല്ല..
ഈ ദുഷിച്ച വ്യവസ്ഥിതിയിൽപ്പെട്ട് എക്സിസ്റ്റൻസ്സിനു വേണ്ടി പോരുതുന്ന ഓരോ സാധാരണക്കാരനോടാണ്.
അണ്ടർ പ്രിവിലേജിനോടാണ്.
നിങ്ങളതിനെ കംഫർട്ട് സോണെന്ന് പറഞ്ഞ് വിമർശിച്ചോളൂ…
എക്സിസ്റ്റഷ്യൽ സോണിന്റെ ക്രൈസ്സിസിനെ കുറിച്ച്,
നിലപാടിനും നിലനിൽപ്പിനുമിടയിലുണ്ടാവുന്ന ഈ വടം വലികളെ കുറിച്ച്…
ഈ അവസ്ഥയെ കുറിച്ച് എനിക്കാരേയും ബോധ്യപെടുത്താൻ വയ്യ.
NB: ഇത്രയുമൊക്കെ നടക്കുന്ന ആ കോളേജ് കാമ്പസ് മുഴുവൻ എസ്.എഫ്.ഐ, കെ.എസ്.യൂ, എ. ബി. വി. പി എന്നീ വിദ്യാർത്ഥി സംഘടനകളുടെ കൊടികൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
വെറുതെ പറഞ്ഞു എന്നേ ഉള്ളൂ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!