HomeNewsInitiativesഅപൂർവ രക്ത ഗ്രൂപ്പിൽ പെട്ട എഴുവയസ്സുകാരന്റെ ജീവൻ രക്ഷിച്ച ദാതാക്കൾക്ക് സ്വീകരണമൊരുക്കി ബി.ഡി.കെ

അപൂർവ രക്ത ഗ്രൂപ്പിൽ പെട്ട എഴുവയസ്സുകാരന്റെ ജീവൻ രക്ഷിച്ച ദാതാക്കൾക്ക് സ്വീകരണമൊരുക്കി ബി.ഡി.കെ

bdk-malappuram

അപൂർവ രക്ത ഗ്രൂപ്പിൽ പെട്ട എഴുവയസ്സുകാരന്റെ ജീവൻ രക്ഷിച്ച ദാതാക്കൾക്ക് സ്വീകരണമൊരുക്കി ബി.ഡി.കെ

പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം ചെന്നൈയിലെ അഡയാർ മലർ ഹോസ്പിറ്റലിൽ കാർഡിയാക് സർജറിക്ക് അഡ്മിറ്റായ തമിഴ്നാട് സ്വദേശി ഏഴു വയസ്സുള്ള ഗോകുലിന് അപൂർവ്വങ്ങളിൽ അപൂർവ്വമായ ബോംബേ O+ve ഗ്രൂപ്പ് രക്തമാവശ്യപ്പെട്ട് പത്തനംതിട്ട ബി ഡി കെ ബിജു കുമ്പഴയുടെ വിളി വന്നതോടെ കോഡിനേറ്റർ സലിം.സി.കെ യുടെ നേതൃത്ത്വത്തിൽ ശ്രമം തുടങ്ങുകയും രണ്ടു പേരെ പെട്ടെന്ന് സഞ്ചമാക്കുകയും നബീൽബാബു പാലാറ, സുധാകരൻ കാരുണ്യ ചാരിറ്റി, വിനീഷ് വൈക്കത്തൂർ, നൗഷാദ് കാളിയത്ത് തുടങ്ങിയവരുടെ സഹകരണത്തോടെ ബിഡികെ മലപ്പുറം ആ ദൗത്യം ഏറ്റെടുത്തു.
Ads
ദാദാക്കളായ സുബ്രഹ്മണ്യൻ വലിയകുന്ന്, മുഹമ്മദ് ഷരീഫ് കാര്യവട്ടം എന്നിവരെ സുരക്ഷിതമായി ചെന്നൈയിലെത്തിക്കുകയും രക്തദാനം നിർവ്വഹിക്കുകയും ചെയ്തു ഇന്ന് 26/10/2018 ന് രാവിലെ 5 മണിക്കാണ് കുട്ടിയുടെ ഓപ്പറേഷൻ നടക്കുന്നത്. രക്തദാനം ചെയ്ത് സുബ്രഹ്മണ്യനും ഷരീഫും ഇന്നലെ വൈകീട്ട് 7.30 ന് യാത്ര തിരിച്ചു ഇന്ന് രാവിലെ 6 മണിക്ക് പെരിന്തൽമണ്ണയിൽ വന്നിറങ്ങിയ അവരെ ബി ഡി കെ അംഗങ്ങളെല്ലാം ചേർന്ന് സ്വീകരിച്ചുനബീൽ ബാബു പാലാറ, സലിം. സി.കെ, വിനീഷ് വൈക്കത്തുർ, ബാലകൃഷ്ണൻ വലിയാട്ട്, ജയൻ പെരിന്തൽമണ്ണ, ഷിഹാബ് അങ്ങാടിപ്പുറം, ഷഫീഖ് അമ്മിനിക്കാട്, ഷബീബ്, അനുരാഗ്, വാസുദേവൻ, ഗിരീഷ് അങ്ങാടിപ്പുറം. അങ്ങാടിപ്പുറം YBM ട്രാവൽസിൽ വന്നിറങ്ങിയ ഷരീഫിനും സുബ്രഹ്മണ്യനും ഊഷ്മളമായ വരവേൽപ്പു നല്കി.
bdk
സലിം.സി.കെ, നബീൽ ബാബു, ജയൻ പെരിന്തൽമണ്ണ, ബാലകൃഷ്ണൻ തുടങ്ങിയവർ ഹാരാർപ്പണം നല്കി,വിനീഷ് വൈക്കത്തുർ, റബിയ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. സ്വന്തം ജീവൻ രക്ഷിക്കാൻ വന്ന ചേട്ടന്മാരെ കാണണമെന്നും അവർക്ക് കൈ കൊടുക്കണമെന്നും പറഞ്ഞ ഗോകുലും പിതാവായ സേത്തുവും പറഞ്ഞത് ഞങ്ങൾ ദൈവത്തെ കണ്ടത് ഇപ്പോഴാണ് എന്നു പറയുമ്പോൾ രണ്ടു പേരുടെയും മനസ്സ് ഇടറുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!