HomeNewsHealthസം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു.

covid-sample

സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ലാ​ബു​ക​ളി​ലെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ള്ള നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ആ​ര്‍​ടി​പി​സി​ആ​ര്‍ (ഓ​പ്പ​ൺ) പ​രി​ശോ​ധ​ന​യു​ടെ നി​ര​ക്ക് 1,500ല്‍ ​നി​ന്ന് 1,700 രൂ​പ​യാ​യാ​ണ് കൂ​ട്ടി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് 300 രൂ​പ​യാ​യി തു​ട​രും.
rt-pcr
ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് ജ​നു​വ​രി​യി​ലാ​ണ് 1, 500 രൂ​പ​യാ​ക്കി പു​ന​ര്‍ നി​ശ്ച​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് ടെ​സ്റ്റി​ന് നി​ര​ക്ക് 2500 രൂ​പ​യാ​ണ്. ട്രൂ ​നാ​റ്റ് ടെ​സ്റ്റി​ന് 1500 രൂ​പ​യാ​ണ് നി​ര​ക്ക്. ഒ​ഡീ​ഷ​യാ​ണ് രാ​ജ്യ​ത്ത് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ഏ​റ്റ​വും കു​റ​വ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന സം​സ്ഥാ​നം. 400 രൂ​പ​യാ​ണ് ഒ​ഡീ​ഷ​യി​ല്‍ പ​രി​ശോ​ധ​നാ നി​ര​ക്ക്.

ആ​ര്‍​ടി​പി​സി​ആ​ര്‍ 2750 രൂ​പ, ട്രൂ ​നാ​റ്റ് 3000 രൂ​പ, ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് 625 രൂ​പ, എ​ക്സ്പേ​ര്‍​ട്ട് നാ​റ്റ് 3000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രം​ഭ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​യ്ക്ക് ടെ​സ്റ്റ് കി​റ്റു​ക​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഐ​സി​എം​ആ​ർ അം​ഗീ​ക​രി​ച്ച ടെ​സ്റ്റ് കി​റ്റു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യി. ഇ​തോ​ടെ നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.
rt-pcr
എ​ല്ലാ വ്യ​ക്തി സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും സ്വാ​ബിം​ഗ് ചാ​ര്‍​ജു​ക​ളും ടെ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റെ​ല്ലാം ചാ​ര്‍​ജു​ക​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള​താ​ണ് ഈ ​നി​ര​ക്ക്. ഈ ​നി​ര​ക്കു​ക​ള്‍ പ്ര​കാ​രം മാ​ത്ര​മേ ഐ​സി​എം​ആ​ർ/​സം​സ്ഥാ​ന അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​ക​ള്‍​ക്കും, ആ​ശു​പ​ത്രി​ക​ള്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ഴി​യു​ക​യു​ള്ളൂ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!