HomeNewsTrafficപുത്തനത്താണിയിൽ സ്റ്റോപ് നടുറോഡിലാക്കി ബസുകൾ; തുടർക്കഥയായി ഗതാഗതക്കുരുക്ക്

പുത്തനത്താണിയിൽ സ്റ്റോപ് നടുറോഡിലാക്കി ബസുകൾ; തുടർക്കഥയായി ഗതാഗതക്കുരുക്ക്

puthanathani

പുത്തനത്താണിയിൽ സ്റ്റോപ് നടുറോഡിലാക്കി ബസുകൾ; തുടർക്കഥയായി ഗതാഗതക്കുരുക്ക്

പുത്തനത്താണി: തൃശൂർ ഭാഗത്തേക്കു പോകുന്ന ദീർഘദൂര സ്വകാര്യ ബസുകൾ റോഡിനു നടുവിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ബസ് സ്റ്റാൻഡിനു മുന്നിലെ വളാഞ്ചേരി റോഡിലാണ് തൃശൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾ റോഡിനു നടുവിൽ നിർത്തുന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ ബസുകൾ നിർത്തിയാടാൻ സ്ഥലമുണ്ടെങ്കിലും വേഗത്തിൽ പോകാൻവേണ്ടി അവ റോഡിനു നടുവിൽ നിർത്തുകയാണെന്നാണ് പരാതി. ബസ് ഇറങ്ങുന്നവർക്ക് റോഡ് മുറിച്ചു കടക്കാനും പിറകിൽ വരുന്ന വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാതെ വരുന്നതിനും ഇതു കാരണമാകുന്നു. ഏറെനേരെ ഹോണടിച്ച് ശല്യം ചെയ്യുന്നതും പതിവാണ്. ട്രാഫിക് നിയന്ത്രണത്തിന് എത്തുന്ന പൊലീസുകാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ആവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!