HomeNewsEventsകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വായന വാരാചരണ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വായന വാരാചരണ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

litracy brochure

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വായന വാരാചരണ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ അഭിമുഖ്യത്തിൽ വായന വാരാചരണ പരിപാടിയുടെ ബ്രോഷർ പ്രകാശനം മലപ്പുറം ജില്ലാ പ്രൊജക്റ്റ് ഡയറക്ടർ പ്രീതി മേനോൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി മുഹമ്മദ് ഇസ്മായിലിനു നൽകി നിർവഹിച്ചു ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കെ ബഷീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി ചന്ദ്രൻ, വനിതാ വികസന ഓഫീസർ സുബ്രമണ്യൻ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു തുടങ്ങിയവർ സംബന്ധിചു.
litracy brochure
ഒരാഴ്ച നീണ്ടു നിൽക്കുന്ന ബ്ളോക് തല വായന വാരാചരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. പരിപാടികളോടനുബന്ധിച് പി എൻ പണിക്കർ അനുസ്മരണം, സെമിനാറുകൾ , സംവാദങ്ങൾ, പുസ്തക പരിചയ പരിപാടികൾ, ക്വിസ് മത്സരം, പ്രസംഗമത്സരം, രചന മത്സരങ്ങൾ, വാർത്ത വായന മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. ഇന്ന് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ മാനവേന്ദ്രനാഥ്‌ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും . തുടർന്ന് പ്രസംഗ മത്സരവും നടക്കും സമാപന സമ്മേളനം ഈ മാസം 25നു നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!