HomeNewsArtsകോ-ഓപ്പറേറ്റീവ് കലോത്സവം വളാഞ്ചേരിയിൽ

കോ-ഓപ്പറേറ്റീവ് കലോത്സവം വളാഞ്ചേരിയിൽ

cooperative college valanchery

കോ-ഓപ്പറേറ്റീവ് കലോത്സവം വളാഞ്ചേരിയിൽ

വളാഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജ് കലോത്സവം വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിൽ നടക്കും. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാർഥികൾ പങ്കെടുക്കും. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കലോത്സവം. സ്വാഗതസംഘം രൂപവത്കരണം നഗരസഭാ ഉപാധ്യക്ഷൻ കെ.വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. നാരായണൻ അധ്യക്ഷനായി. പി. മാനവേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് സൊസൈറ്റി വൈസ് ചെയർമാൻ സി. സനൂപ്, പെരിന്തൽമണ്ണ സഹകരണകോളേജ് സൊസൈറ്റി ഡയറക്ടർ ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
cooperative college valanchery
സ്വാഗതസംഘം ഭാരവാഹികൾ: എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി ഡോ. എൻ.എം. മുജീബ്‌റഹ്‌മാൻ (ചെയ.), വളാഞ്ചേരി സഹകരണകോളേജ് സൊസൈറ്റി വൈസ് ചെയർമാൻ സി. സനൂപ് (ജന. കൺ.), ഓൾകേരള കോ-ഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇല്ലിക്കൽ മജീദ് (ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!