HomeNewsEventsമാറാക്കര എ.യു.പി സ്‌കൂള്‍ നവതി ആഘോഷം തുടങ്ങി

മാറാക്കര എ.യു.പി സ്‌കൂള്‍ നവതി ആഘോഷം തുടങ്ങി

aups-marakkara

മാറാക്കര എ.യു.പി സ്‌കൂള്‍ നവതി ആഘോഷം തുടങ്ങി

മാറാക്കര: മാറാക്കര എ.യു.പി.സ്‌കൂളിന്റെ നവതി ആഘോഷം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പഴയകാല അധ്യാപരായ ബാലകൃഷ്ണന്‍, ദാമോദരന്‍ നമ്പൂതിരി, പി.ടി.എ. പ്രതിനിധികള്‍ എന്നിവര്‍ചേര്‍ന്ന് നിലവിളക്ക് തെളിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ‘ഗ്രാമസ്​പര്‍ശ’ത്തിന്റെ ഉദ്ഘാടനം മുന്‍പ്രഥമാധ്യാപകന്‍ പി. കൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു.aups-marakkara പി.ടി.എ. പ്രസിഡന്റ് ഗഫൂര്‍ മണ്ടായപ്പുറം അധ്യക്ഷനായി. തുടര്‍ന്ന് സ്‌കൂള്‍ വികസനരേഖയുടെ ഭാഗമായ അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണം ഗ്രാമപ്പഞ്ചായത്തംഗം കെ.പി. നാരായണന്‍ നടത്തി. പ്രഥമാധ്യാപകന്‍ ദിവാകരന്‍, പി.എസ്. ലത, വി.ടി. തങ്ങള്‍, സുഭാഷ് ചന്ദ്രന്‍, ഷാബു, പുഷ്പരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!