HomeNewsSportsതണൽ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു

തണൽ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു

thanal-super-league-3-edayur

തണൽ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു

എടയൂർ:തണൽ കലാ സാംസ്കാരിക വേദി അതിന്റെ പ്രവർത്തകരെ അംഗങ്ങളാക്കി സംഘടിപ്പിച്ച തണൽ സൂപ്പർ ലീഗ് സീസൺ 3 ഫെബ്രുവരി 4,5 തിയ്യതികളിലായി വടക്കുംപുറം വിഒഎസ് ഫുട്ബാൾ അക്കാഡമിയിൽ അരങ്ങേറി. ടൂർണമെൻ്റ് മുബാറക് മുത്തുട്ടി കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. സി കെ പാറയുടെ വിവിധ ഭാഗങ്ങളുടെ നാമധേയത്തിൽ 8 ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ ടാലെന്റ്റ് കിങ്‌സ് തങ്ങള്‍പടി ജേതാക്കളായി.
thanal-super-league-3-edayur
യുണൈറ്റഡ് കരടാവ് രണ്ടാം സ്ഥാനം നേടിയ ടൂർണമെന്റിൽ മികച്ച കളിക്കാരനായി തങ്ങൾ പടിയുടെ ഹരിഫിനെയും, എമേർജിങ് പ്ലെയേറായി യുണൈറ്റഡ് കരടാവിന്റെ നിഹാലിനെയും, ഗോൾ കീപ്പറായി ബാവുട്ടനെയും തിരഞ്ഞെടുത്തു. സി കെ പാറയുടെ പഴയ കാല ഫുട്ബോൾ താരങ്ങളുടെ പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടായി. വിജയികൾക്കുള്ള ട്രോഫി വിതരണം തണൽ രക്ഷാധികാരി വിടി സൈതലവി, തണൽ ഫുട്ബാൾ ടീം മാനേജർ എൻ.കെ കാദർ ഹാജി,വാർഡ് മെമ്പർ സമദ് കെ, തണൽ സെക്രട്ടറി റഹീസ്, പ്രസിഡന്റ് അബു, ഷംസാദ് കെ.പി, ഗഫാർ ഫൈസി , ജാഫർ എം.പി, നൗഫൽ കൊടിയിൽ, ഇപ്പനു കെ, ഇസ്മായിൽ, കബീർ, ഇർഷാദ്,ജംഷീർ എം ടി, ജലീൽ വി എം, ഷിബിലി, തണൽ ബാലവേദി പ്രവർത്തകർ തുടങ്ങിയവർ നിർവ്വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!