HomeNewsCrimeDrugവീട്ടിൽ മദ്യവിൽപന; തവനൂർ സ്വദേശിയെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു

വീട്ടിൽ മദ്യവിൽപന; തവനൂർ സ്വദേശിയെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു

vinoj-drug

വീട്ടിൽ മദ്യവിൽപന; തവനൂർ സ്വദേശിയെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു

തവനൂർ: വീട്ടിൽ മദ്യവിൽപന നടത്തിയ ഡ്രൈവർ പൊലിസ് പിടിയിൽ. തവനൂർ മുവാങ്കര സ്വദേശി കരിയാപ്പളളി വിനോജ് (46)നെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡ്രൈവർ ജോലി ചെയ്യുന്ന ഇയാൾ ഇതര ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായി പൊലിസ് പറഞ്ഞു. ഇയാളുടെ ഡ്രൈവിംങ് ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ മോട്ടർ വാഹന വകുപ്പിന് ശുപാർശ നൽകിയതായി പൊലിസ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!