HomeNewsAccidentsദേവധാർ റെയിൽവേ മേൽപ്പാലം ഇരുമ്പ് പട്ടകളിളകിയത‌് അപകടത്തിനിടയാക്കുന്നു

ദേവധാർ റെയിൽവേ മേൽപ്പാലം ഇരുമ്പ് പട്ടകളിളകിയത‌് അപകടത്തിനിടയാക്കുന്നു

devdar-bridge

ദേവധാർ റെയിൽവേ മേൽപ്പാലം ഇരുമ്പ് പട്ടകളിളകിയത‌് അപകടത്തിനിടയാക്കുന്നു

താനൂർ: ദേവധാർ റെയിൽവേ മേൽപ്പാലത്തിന് മുകളിലെ ഇളകിയ ഇരുമ്പ് പട്ടയിളകിയത‌് അപകടങ്ങളുണ്ടാക്കുന്നു. രണ്ട‌് ദിവസത്തിനുള്ളിൽ ബൈക്ക് യാത്രികന‌ും ഒരു ഓട്ടോ ഡ്രൈവറും അപകടത്തിൽപ്പെട്ടു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. കോൺക്രീറ്റ് ഇളകിയതിനാൽ പാലത്തിന്റെ സ്പാനുകൾക്കിടയിലെ കനമുള്ള ഇരുമ്പ് പട്ടകളാണ് പുറത്തേക്ക് തള്ളിയത്.
devdar-bridge
അപകടത്തെത്തുടർന്ന‌് ട്രോമ കെയർ വള​ന്റിയർ പ്രവർത്തകരെത്തി പട്ടക്ക് മുകളിൽ ചുവപ്പ് തുണി ചുറ്റി. തുടർന്ന് ടോൾ ബൂത്ത് ജീവനക്കാർ പട്ടയുടെ ഭാഗം മുറിച്ചുമാറ്റി. താനൂർ പൊലീസും സ്ഥലത്തെത്തി. ഒരു വർഷം മുമ്പും മേൽപ്പാലത്തിലെ കോൺക്രീറ്റ് തകർന്നിരുന്നു.

No Comments

Leave A Comment