HomeNewsGeneralവളാഞ്ചേരി നഗരസഭയുടെ സ്പോർട്സ് കിറ്റ് വിതരണം നടത്തി

വളാഞ്ചേരി നഗരസഭയുടെ സ്പോർട്സ് കിറ്റ് വിതരണം നടത്തി

sports-kit-valanchery

വളാഞ്ചേരി നഗരസഭയുടെ സ്പോർട്സ് കിറ്റ് വിതരണം നടത്തി

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി നഗരസഭയിലെ രെജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം നടത്തി. നഗരസഭയിലെ 30ഓളം വരുന്ന ക്ലബ്ബുകൾക്കാണ് നൽകിയത്. ഫുട്‍ബോൾ, വോളിബോൾ, ക്രിക്കറ്റ് ബാറ്റ്, ക്രിക്കറ്റ് ബോൾ, സ്റ്റമ്പ്, ഷട്ടിൽ ബാറ്റ്, നെറ്റ് തുടങ്ങി 10 ഓളം സ്പോർട്സ് ഐറ്റംസാണ് നൽകിയത്. നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
sports-kit-valanchery
നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായിരുന്നു. നഗരസഭാ വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ സിഎം റിയാസ് ,മാരാത്ത് ഇബ്രാഹിം എന്ന മണി, റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് കൗൺസിലർമാരായ സദാനന്ദൻ, ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ ,ക്ലബ് പ്രതിനിധികളായ രാജേഷ് കാർത്തല, അൻഫർ മാസ്റ്റർ, താഹിർ വട്ടപ്പാറ എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കൗൺസിലർമാർ നിരവധി ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!