HomeNewsCompetitionലഹരി മുക്ത കേരളം സുരക്ഷിതം സുന്ദരം;പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു

ലഹരി മുക്ത കേരളം സുരക്ഷിതം സുന്ദരം;പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു

speech-contest-valanchery

ലഹരി മുക്ത കേരളം സുരക്ഷിതം സുന്ദരം;പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു

വളാഞ്ചേരി:ലഹരി നിർമാർജന സമിതി സംസ്ഥാനത്തുടനീളം ജൂൺ 26 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന കാമ്പയിന്റ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലഹരി മുക്ത കേരളം സുരക്ഷിതം സുന്ദരം’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എൽഎൻ എസ് ജില്ലാ ജനറൽ സെക്രട്ടറി കോടിയിൽ അഷ്റഫ് സ്വാഗതം പറഞ്ഞു.
speech-contest-valanchery
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞി കോമൂമാസ്റ്റർ സംഘടനയെ പരിചയപ്പെടുത്തി.സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അലി കാടാമ്പുഴ പദ്ധതി വിശദീകരിച്ചു. വടക്കുംപുറം എയുപി സ്കൂൾ ഹെഡ്മാസ്റ്റർ അലി അക്ബർ മാസ്റ്റർ, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ ഷാനവാസ് തുറക്കൽ, സീനിയർ വൈസ് പ്രസിഡണ്ട് സൈദലവി എടച്ചലം, വി.പി. മാനു ഹാജി,അദീദ് കാവുംപുറം, നൂറുൽ ആബിദീൻ നാലകത്ത്, ടി.കെ. മുഹമ്മദ് കുട്ടി, നടുവത്ത് ബാബു, ജാബിർ പരവക്കൽ, ഷംസുദ്ദീൻ തങ്ങൾ,എടയൂർ മോഹനകൃഷ്ണൻ, അഷറഫ്. പി, നൗഷാദ് ലാൻഡ് കേരള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിജയികൾക്കായി എൽ എൻ എസ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും, കെ.എച്ച് ഗോൾഡും , പി.പി.എ അസീസ്, വടക്കുംപുറം യുപി സ്കൂളും ഉപഹാരം നൽകി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!