HomeNewsConferenceSNDP yogam conference at Vattappara

SNDP yogam conference at Vattappara

SNDP yogam conference at Vattappara

എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ ശാഖകളില്‍നിന്ന് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗം വട്ടപ്പാറയിലെ നാരായണഗിരിയില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് കെ.ആർ. ബാലന്‍ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സെക്രട്ടറി ശിവാനന്ദന്‍ അധ്യക്ഷതവഹിച്ചു. ഇ.വി.മാധവി, ബിന്ദു മണികണ്ഠന്‍, ശ്യാമള ശശി, ഷിജു വൈക്കത്തൂർ, വാസുദേവന്‍ കാടാമ്പുഴ, കുറ്റിയില്‍ ശിവദാസ്, ഒഴൂര്‍ ബാലകൃഷ്ണന്‍,  എന്നിവര്‍ പ്രസംഗിച്ചു.

യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തിരഞ്ഞെടുപ്പുമുണ്ടായി. കൗണ്‍സിലറും ബ്രാക്കറ്റില്‍ ശാഖയും: എന്‍.സദാനന്ദന്‍ (പാറേക്കാവ്), ടി.ശ്രീധരന്‍ (വൈക്കത്തൂർ), കെ.പ്രഭാകരന്‍ (മാറാക്കര), സി.മണി(വെണ്ടല്ലൂർ), പി.കെ.ഹരിനാഥ ബാബു (തൃത്തല്ലൂർ).

 

Summary: SNDP yogam conference at Vattappara. the meeting was inaugurated by the union president KR Balan and presided over by Secretary Sivanandan.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!