HomeNewsMeetingഎസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻറർ വാർഷികത്തിന് നാളെ തുടക്കം

എസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻറർ വാർഷികത്തിന് നാളെ തുടക്കം

skssf-meet

എസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻറർ വാർഷികത്തിന് നാളെ തുടക്കം

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സഹചാരി സെന്ററിന്റെ മൂന്നാം വാർഷികവും മതപ്രഭാഷണവും നാളെ പൂക്കാട്ടിരി റഹ്മത്ത് നഗറിലെ അത്തിപ്പറ്റ ഉസ്താദ് നഗറിൽ തുടങ്ങും. നാളെ വൈകുന്നേരം ഏഴ് മണിക്ക് അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വലിയ്യുദ്ദീൻ ഫൈസി വാഴക്കാട് പ്രഭാഷണം നടത്തും. സയ്യിദ് ശാഹുൽ ഹമീദ് ജമലുല്ലൈലി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ചൊവ്വാഴ്ച സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയാകും. അൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. സയ്യിദ് ഹബീബ് കോയ തങ്ങൾ മജ്ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!