HomeNewsMeetingഅസ്തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു; എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

അസ്തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു; എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

skssf-campaign-kuttippuram

അസ്തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു; എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

കുറ്റിപ്പുറം:അസ്തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന കാമ്പയിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. മൂടാൽ നൂറുൽ ഇസ്ലാം മദ്രസയിൽ നടന്ന സെമിനാർ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ ഉദ്ഘാടനം ചെയ്തു. വീരാൻകുട്ടി അൻവരി അധ്യക്ഷത വഹിച്ചു. മുബശ്ശിർ ഫൈസി മാവണ്ടിയൂർ പ്രമേയ പ്രഭാഷണം നടത്തി. സലാം വളാഞ്ചേരി, അഷ്റഫ് രാങ്ങാട്ടൂർ, അബ്ബാസ് ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുറസാഖ് ഫൈസി പേരശന്നൂർ സ്വാഗതവും അജ്മൽ മൂടാൽ നന്ദിയും പറഞ്ഞു. സെയ്തലവി പൈങ്കണ്ണൂർ, അബ്ദുൽ ജലീൽ അൻവരി, അബ്ദുൽ ബാസിത് എടച്ചലം, ഫിർദൗസ് പൈങ്കണ്ണൂർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!