HomeNewsCrimeGamblingലോട്ടറി കടകളിൽ പരിശോധന നടത്തി വളാഞ്ചേരി പോലീസ്; മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേർ അറസ്റ്റിൽ

ലോട്ടറി കടകളിൽ പരിശോധന നടത്തി വളാഞ്ചേരി പോലീസ്; മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേർ അറസ്റ്റിൽ

Lottery-gambling-valanchery-arrest

ലോട്ടറി കടകളിൽ പരിശോധന നടത്തി വളാഞ്ചേരി പോലീസ്; മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേർ അറസ്റ്റിൽ

വളാഞ്ചേരി: ലോട്ടറി കടയുടെ മറവിൽ മൂന്നക്ക നമ്പർ ചൂതാട്ടം നടത്തിയ 6 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വളാഞ്ചേരി പോലീസ് വ്യാഴാഴ്ചയാണ് നഗരത്തിലെ ലോട്ടറി കടകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്നക്ക എഴുത്തു ലോട്ടറി നടത്തുന്ന 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൈങ്കണ്ണൂർ പാലക്കോട്ടുപടി സുബ്രഹ്മണ്യന്റെ മകൻ സിനീഷ്, വളാഞ്ചേരി കാവുംപുറം തൊഴുവാനൂർ
മുത്താട്ടിൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീനാഥ്, വളാഞ്ചേരി കോതോട് പാറമ്മൽ വീട്ടിൽ കുട്ടിപ്പഞ്ഞന്റെ മകൻ രാധാകൃഷ്ണൻ, വളാഞ്ചേരി താണിയപ്പൻകുന്ന് ചെമ്മൻ കാട്ടിൽ വീട്ടിൽ രാമ വാര്യരുടെ മകൻ അരവിന്ദൻ, ആതവനാട് വെട്ടിക്കാട്ട് കൊളരിക്കാട്ടിൽ അബ്ദുൽ റഹിമാന്റെ മകൻ ഹൈദ്രോസ് കുട്ടി, ഇല്ലത്തുവളപ്പിൽ താമിയുടെ മകൻ സജിത്ത് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!