HomeNewsInitiativesReliefനിർധന കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി

നിർധന കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി

maniyakadu-relief-kit

നിർധന കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി

കുറ്റിപ്പുറം: മാണിയംകാട് ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം നടത്തി. ചടങ്ങ് മുസ്ലീംലീഗ് കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി ആഷിക് കോളത്തോൾ ഉൽഘാടനം ചെയ്തു റിലീഫ് കമ്മറ്റി ചെയർമാൻ പരുത്തിപ്ര ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു പ്രവാസി ലീഗ് കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് പൂഴിക്കുന്നത്ത് നടുവട്ടം മേഖല കെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ മേലെതിൽ മാനു ഹാജി എന്നിവർ മുഖ്യ അതിഥികളായി വാർഡ് മുസ്‌ലിംലീഗ് പ്രസിഡൻ്റ് പരുത്തിപ്ര ഹുസൈൻ ഹാജി ജന.സെക്രട്ടറി പരുത്തിപ്ര യാഹുട്ടി ട്രഷറർ എംസി നാസർ മമ്മുക്കുട്ടി വെള്ളാടത്ത് കുണ്ടിൽ സുലൈമാൻ പരുത്തിപ്ര അസൈനാർ കെവി കുഞ്ഞാവ ഹാജി സൽമാൻ ഫാരിസ് എന്നിവർ റിലീഫിന് നേതൃത്വം നൽകി. ഉസ്താദ് ഹംസ ബദരി പ്രാർത്ഥന നടത്തിയ ചടങ്ങിൽ പരുത്തിപ്ര നൗഷാദ് എന്ന മാനുപ്പ സ്വാഗതവും പരുത്തിപ്ര മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!