HomeNewsAchievementsമികച്ച കുട്ടി കർഷകക്കുള്ള പുരസ്കാരം ഷിഫാന മിർസക്ക്

മികച്ച കുട്ടി കർഷകക്കുള്ള പുരസ്കാരം ഷിഫാന മിർസക്ക്

shifana-mirsa-farmer

മികച്ച കുട്ടി കർഷകക്കുള്ള പുരസ്കാരം ഷിഫാന മിർസക്ക്

എടയൂർ; എടയൂർ ഗ്രാമ പഞ്ചായത്ത്‌ തലത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ഏറ്റവും നല്ല കുട്ടി കർഷകയായി ഷിഫാനയെ തിരഞ്ഞെടുത്തു. കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഷിഫാന മിർസ ടി. കരേക്കാട് കരുവഞ്ചേരി സ്വദേശിയും മികച്ച കർഷകനുമായ തുപ്പത്ത് അബുവിന്റെ മകളാണ്.
shifana-mirsa-farmer
എടയൂർ കൃഷിഭവനിൽ നിന്നും ലഭിച്ച സമ്മാനവും സർട്ടിഫിക്കറ്റും സീനിയർ അസിസ്റ്റന്റ് എ വാസന്തി ടീച്ചർ നൽകി. ഷിഫാനയുടെ ക്ലാസ് ടീച്ചർ പി അബ്ദുൽ മജീദ്‌ മാസ്റ്റർ, ഹെഡ്മാസ്റ്റർ വി.പി അലി അക്ബർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!