HomeNewsPoliticsവിദ്യാർഥികളുടെ യാത്രാവകാശം; ബസ‌്സ‌്റ്റാൻഡുകളിൽ എസ‌്എഫ‌്ഐ ധർണ ഇന്ന‌്

വിദ്യാർഥികളുടെ യാത്രാവകാശം; ബസ‌്സ‌്റ്റാൻഡുകളിൽ എസ‌്എഫ‌്ഐ ധർണ ഇന്ന‌്

sfi

വിദ്യാർഥികളുടെ യാത്രാവകാശം; ബസ‌്സ‌്റ്റാൻഡുകളിൽ എസ‌്എഫ‌്ഐ ധർണ ഇന്ന‌്

മലപ്പുറം: യാത്രാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ ജില്ലയിലെ പ്രധാന ബസ‌് സ‌്റ്റാൻഡുകളിൽ ചൊവ്വാഴ‌്ച വൈകിട്ട‌് ധർണ നടത്തും. മുഴുവൻ ബസ‌് സ‌്റ്റാൻഡുകളിലും ബസ‌് ജീവനക്കാർക്ക‌് ലഘുലേഖ വിതരണംചെയ്യുമെന്ന‌ും ജില്ലാ ഭാരവാഹികൾ അറിയിച്ചു. ബസ‌് സ‌്റ്റോപ്പുകളിലും സ‌്റ്റാൻഡുകളിലും എസ‌്എഫ‌്ഐയുടെ വിദ്യാർഥി സൗഹൃദ വിങും പ്രവർത്തിക്കും.
sfi
വിദ്യാർഥികളുടെ യാത്രാവകാശം ഉറപ്പാക്കേണ്ട ബാധ്യത പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമുണ്ട‌്. ഇരുകൂട്ടരും ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം. അതിനായി ജില്ലയിലെ മുഴുവൻ പൊലീസ‌് ഇൻസ‌്പെക്ടർമാർക്കും ആർടിഒമാർക്കും എസ‌്എഫ‌്ഐ നിവേദനം നൽകും. ജില്ലയിൽ പതിനായിരക്കണക്കിന‌് വിദ്യാർഥികളാണ‌് ദിവസേന ബസ‌് യാത്രയെ ആശ്രയിക്കുന്നത‌്. കഴിഞ്ഞ ദിവസമാണ‌് വളാഞ്ചേരി സ‌്റ്റാൻഡിൽ വിദ്യാർഥികളെ ബസിൽ കയറ്റാൻ ജീവനക്കാർ വിസമ്മതിച്ച സംഭവമുണ്ടായത‌്. പൊരിവെയിലത്തും കോരിച്ചൊരിയുന്ന മഴയിലും വിദ്യാർഥികളെ നിർത്തി ബസ‌് സ‌്റ്റാൻഡ‌് ഇന്റർവ്യൂ നടത്തുന്ന രീതി അവസാനിപ്പിക്കണം. സമര പരമ്പരകളിലൂടെ വിദ്യാർഥികൾ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഏതുനീക്കവും ചെറുത്തുതോൽപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ‌് ഇ അഫ‌്സൽ, സെക്രട്ടറി കെ എ സക്കീർ, ജോ. സെക്രട്ടറി ഹരികൃഷ‌്ണപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!