HomeNewsEducationഏഴാം തരത്തിന്റെ കടമ്പ കടക്കാൻ പ്രാ‍ായഭേദമന്യേ പഠിതാക്കളെത്തി

ഏഴാം തരത്തിന്റെ കടമ്പ കടക്കാൻ പ്രാ‍ായഭേദമന്യേ പഠിതാക്കളെത്തി

exam

ഏഴാം തരത്തിന്റെ കടമ്പ കടക്കാൻ പ്രാ‍ായഭേദമന്യേ പഠിതാക്കളെത്തി

വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷക്ക് തുടക്കമായി. വിവിധ കാരണങ്ങളാൽ പഠനം ഇടക്ക് വച്ച് നിർത്തിയവരും സ്കൂളിൽ പോകാൻ കഴിയാത്തവരുമായ 55 ഓളം പേരാണു കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് സാക്ഷരതാ മിഷനു കീഴിൽ പരീക്ഷ എഴുതിയത്. ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, കൂലിവേല ചെയ്യുന്നവർ, പൊതുപ്രവർത്തകൾ, ഡ്രൈവർമ്മാർ, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയില്ലുള്ളവർ ഏഴാം തരം കടമ്പ കാടക്കുവാ‍നായി പരീ‍ക്ഷക്കായി എത്തിയത്. കുറ്റിപ്പുറം ബ്ലോക്കിനു കീഴിലുള്ള പഠിതാക്കൾ വളാഞ്ചേരി ഹാർ സെക്കണ്ടറി സ്കൂൾ, കാടാമ്പുഴ എ.യു.പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ സെന്റർ.

ഏറ്റവും പ്രായം കൂ‍ൂടിയ പഠിതാ‍വ്  മാറാക്കര സ്വദേശി 64 വയസ്സുകാരനായ അബൂബക്കറും ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ് 18 വയസ്സുകാരനായ എടയൂർ പഞ്ചായത്തിലെ ഷിഹാബുദ്ദീനായിരുന്നു. പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം കാടാമ്പുഴ എ.യു.പി സ്കൂ‍ൂളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർ‌വഹിച്ചു. കെ ടി നിസാർ ബാബു , കെ ടി സിദ്ദീഖ്, ടി പി സുജിത, യു വസന്ത, കെ സാജിത, എം പി റുഖിയ ടീച്ചർ, മോഹൻ ദാസ് പി എന്നിവർ നേതൃത്വം നൽകി. മലയാളം, ഹിന്ദി, ഇംഗ്ല്ലീഷ് പരീക്ഷകളായിരുന്നു നടന്നു വന്നിരുന്നത്. ഇന്ന് സയൻസ്, സാമൂഹിക ശാസ്ത്രം, കണക്ക് തുടങ്ങിയ പരീക്ഷകൾ അടുത്ത ദിവസങ്ങളിൽ നടക്കും.

Summary: seventh standard equivalency examination a grand success.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!