HomeNewsReligionഅത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കമാകും

അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കമാകും

fatlul-fatah

അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കമാകും

എടയൂർ:പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന അത്തിപ്പറ്റ മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാരുടെ രണ്ടാം ഉറൂസ് മുബാറകിന് ബുധനാഴ്ച്ച തുടക്കമാകും.പരിപാടിയുടെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന അത്തിപ്പറ്റ മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാരുടെ രണ്ടാം ഉറൂസ് മുബാറകിന് നാളെ തുടക്കമാവും.നവംബര്‍ 25 മുതല്‍ 29 വരെ 5 ദിവസങ്ങളിലായി അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടത്തപ്പെടുന്ന ഉറൂസ് പരിപാടിയില്‍ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതാരും പ്രഭാഷകരും സംബന്ധിക്കും. സിയാറത്ത്, അനുസ്മരണം, മജ്‌ലിസുൂര്‍, സ്വലാത്ത് മജ്‌ലിസ്, ഖത്മുല്‍ ഖുര്‍ആന്‍ തുടങ്ങിയ ആത്മീയ സദസ്സുകളോടൊപ്പം ഫത്ഹുല്‍ ഫത്താഹിന് കീഴില്‍ ആരംഭിക്കുന്ന അത്തിപ്പറ്റ ഉസ്താദ് സ്മാരക ചാരിറ്റി സെന്ററിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കപ്പെടും. 25ന് വൈകീട്ട് 4മണിക്ക് ഉസ്താദിന്റെ മഖ്ബറ സിയാറത്തിനുശേഷം കൊടി ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും.ചാരിറ്റി സെന്റര്‍ സമര്‍പ്പണവും പരിപാടിയുടെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഫത്ഹുല്‍ ഫാത്താഹ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത സെക്രട്ടറി ഉസ്താദ് ആലിക്കുട്ടി മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, മഞ്ഞളാംകുഴി അലി എം എല്‍ എ, അബ്ദുല്‍ ഗഫൂര്‍ മൗലവി അബൂദാബി, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി അഹ്മദ് മൂപ്പന്‍ എന്നിവര്‍ സംസാരിക്കും. 7 മണിക്ക് മജ്‌ലിസ്സുന്നൂര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ അദ്ധ്യക്ഷനാകും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ ഉത്‌ബോധനം നടത്തും.26ന് കാലത്ത് 6 മണിക്ക് സിയാറത്തിന് സയ്യിദ് ഹബീബ് കോയ തങ്ങള്‍ മാവണ്ടിയൂര്‍ നേതൃത്വം നല്‍കും.വിര്‍ദിന് അശ്‌റഫ് ഹുദവി ആലുവ നേതൃത്വം നല്‍കും.അനുസ്മരണം സെഷന്‍ (3) പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖാസിം കോയ തങ്ങള്‍ ബാ അലവി അദ്ധ്യക്ഷനാകും. ജലീല്‍ റഹ്മാനി പ്രഭാഷണം നടത്തും. 27ന് വൈകുന്നേരം 4 മണിക്ക് മൗലിദ് പാരായണത്തിന് സുലൈമാന്‍ ലത്വീഫി നേതൃത്വം നല്‍കും. പ്രാര്‍ത്ഥനയ്ക്ക് മാത്തൂര്‍ യൂ പി മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.
28ന് കാലത്ത് 6മണിക്ക് സിയാറത്തും, തുടര്‍ന്ന് വിര്‍ദും നടക്കും. അബ്ദുസ്സമദ് ഫൈസി എടവണ്ണപ്പാറ യൂസുഫ് ബാഖവി കൊടുവള്ളി നേതൃത്വം നല്‍കും. 29ന് കാലത്ത് 6.30ന് സ്വലാത്ത് മജ്‌ലിസിന് പൂക്കോയ തങ്ങള്‍ ബാഅലവി നേതൃത്വം നല്‍കും. ഫള്ല്‍ തങ്ങള്‍ മേല്‍മുറി പ്രാര്‍ത്ഥന നടത്തും.യൂ കുഞ്ഞാലു ബാഖവി അത്തിപ്പറ്റ ഉത്‌ബോധനം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ, സി.പി ഹംസ ഹാജി അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍,സിദ്ധീഖ് ഹാജി ആദൃശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!