HomeNewsEventsഎടയൂർ മണ്ണത്ത്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

എടയൂർ മണ്ണത്ത്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

edayur-samastha-flag

എടയൂർ മണ്ണത്ത്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

എടയൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ തൊണ്ണൂറ്റി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി മണ്ണത്ത് പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴിൽ സ്ഥാപക ദിനം ആചരിച്ചു. മഹല്ല് ഖത്തീബ് അബ്ദുൽ ഷുക്കൂർ ബാഖവി പാലൂർ പതാക ഉയർത്തി, എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി അബൂബക്കർ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് ഖബർ സിയാറത്തിന് അബ്ദുൽ ഷുക്കൂർ ബാഖവി പാലൂർ നേതൃത്വം നൽകി. ബാദ്‌രിയ നഗർ മഹല്ല് സെക്രട്ടറി ഇസഹാഖ് സാഹിബ്, എസ്.വൈ.എസ് വൈസ് പ്രസിഡന്റ് അലി ഫൈസി. അബൂ സാഹിബ് പി.ടി, എസ്.കെ.എസ്.എസ്.എഫ് എടയുർ ക്ലസ്റ്റർ പ്രസിഡന്റ് ഹകീം വാഫി. എടയുർ ക്ലസ്റ്റർ സെക്രട്ടറി ഹബീബ് വാഫി. പടിഞ്ഞാക്കര യൂണിറ്റ് പ്രസിഡന്റ് നിസാർ കെ.സി, മണ്ണത്ത് പറമ്പ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഹാരിസ് മുസ്‌ലിയാർ. മുനീർ എം.സി സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!