HomeNewsEducationActivityഭിന്നശേഷി കുട്ടികളുടെ സഹവാസ ക്യാമ്പ് വലിയകുന്ന് എച്ച്.എ.എല്‍.പി സ്കൂളില്‍ തുടക്കമായി

ഭിന്നശേഷി കുട്ടികളുടെ സഹവാസ ക്യാമ്പ് വലിയകുന്ന് എച്ച്.എ.എല്‍.പി സ്കൂളില്‍ തുടക്കമായി

sahavasa-camp-irimbiliyam

ഭിന്നശേഷി കുട്ടികളുടെ സഹവാസ ക്യാമ്പ് വലിയകുന്ന് എച്ച്.എ.എല്‍.പി സ്കൂളില്‍ തുടക്കമായി

ഭിന്നശേഷി കുട്ടികളുടെ സഹവാസക്യാമ്പ് ‘വർണ്ണ ശലഭങ്ങൾ’ വലിയകുന്ന് എച്ച്എഎല്‍പി സ്കൂളില്‍ തുടക്കമായി. ക്യാമ്പ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുക. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്‍റ് റജുല നൗഷാദ് അധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം എഇഒ ഗീതാലക്ഷ്മി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷംല, ഫസീല ടീച്ചര്‍, ഇരിമ്പിളിയം പഞ്ചായത്തംഗങ്ങളായ എന്‍ ടി അമീര്‍, കെടി ഉമ്മുകുത്സു, സിപി ഉമ്മുകുത്സു, കെ.പി സത്താര്‍ മാസ്റ്റര്‍, പിടിഎ പ്രസിഡന്‍റ് നാസര്‍ ഇരിമ്പിളിയം നാരായണൻ മാസ്റ്റർ, സുൽഫിമാസ്റ്റർ, മുനവ്വർമാസ്റ്റർ, സോമൻ ടി . ആർ തുടങ്ങിയവര്‍ സംസാരിച്ചു. കുറ്റിപ്പുറം ബിപിഒ ഗോപാലകൃഷ്ണന്‍ സ്വാഗതവും സ്കൂള്‍ എച്ച്എം നസീമടീച്ചര്‍ നന്ദിയും പറഞ്ഞു കിഡ്സ് അത്ലറ്റിക്സ്, ക്യാമ്പ് ഫയര്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. സമാപനദിവസം അഭിനയക്കളരി, കുട്ടികള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!