HomeNewsSports‘റൺ വളാഞ്ചേരി റൺ’ മാരത്തൺ ഞായറാഴ്ച

‘റൺ വളാഞ്ചേരി റൺ’ മാരത്തൺ ഞായറാഴ്ച

‘റൺ വളാഞ്ചേരി റൺ’ മാരത്തൺ ഞായറാഴ്ച

വളാഞ്ചേരി: ’മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഞായറാഴ്ച ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ആറിന് വളാഞ്ചേരി സെൻട്രലിൽനിന്നും ആരംഭിക്കും. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യും.
run valanchery run
മത്സരം പൂർത്തിയാക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രൈസും ലഭിക്കും. ജെ.സി.ഐ, ഐ.ഡി.എ, ഐ.എം.എ, വ്യാപാരി യൂത്ത്‌വിങ്‌, എം.ഇ.എസ്. യൂത്ത് വിങ്‌ തുടങ്ങി വിവിധ സംഘടനകളും ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമാകും. വിവരങ്ങൾക്ക് 8907314923 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.

എ.ആർ. ശരത് പ്രകാശ്, വെസ്റ്റേൺ പ്രഭാകരൻ, കെ.പി. കരീം, ടി.പി. അഷറഫ്, സി.പി. നജ്മുദ്ദീൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!