HomeNewsAccidentsRoof of a housing demolished in storm at Valanchery

Roof of a housing demolished in storm at Valanchery

Roof of a housing demolished in storm at Valanchery

തിങ്കളാഴ്ച രാവിലെ വീശിയടിച്ച ശക്തമായകാറ്റില്‍ തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂരയും അടുക്കളയും തകര്‍ന്നു. ഇരിമ്പിളിയം വലിയകുന്നിലെ വടക്കേപ്പാട്ടുതൊടി ശങ്കരന്‍കുട്ടിനായരുടെ വീടാണ് തകര്‍ന്നത്. ആളപായമില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ വളാഞ്ചേരി, വലിയകുന്ന്, ഇരിമ്പിളിയം ഭാഗങ്ങളില്‍ ശക്തമായ കാറ്റ് അടിച്ചിരുന്നു. പതിനൊന്നരയോടെയാണ് ശങ്കരന്‍ കുട്ടിനായരുടെ വീടിന്റെ അടുക്കളഭാഗത്തുള്ള തെങ്ങ് കടപുഴകിവീണത്. നിരവധി ഓടുകളും കഴുക്കോലുകളും നിലംപൊത്തി. ഇരിമ്പിളിയം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

Summary: The roof of a house at Valanchery got demolished in strong winds.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!