HomeNewsMeetingFelicitationഖത്തർ ലോകകപ് പ്രചരണ വാഹനത്തിന് പുത്തനത്താണിയിൽ സ്വീകരണം നൽകി

ഖത്തർ ലോകകപ് പ്രചരണ വാഹനത്തിന് പുത്തനത്താണിയിൽ സ്വീകരണം നൽകി

qatar-wc-puthanathani

ഖത്തർ ലോകകപ് പ്രചരണ വാഹനത്തിന് പുത്തനത്താണിയിൽ സ്വീകരണം നൽകി

പുത്തനത്താണി : ഈ വർഷം ഖത്തറിൽ വച്ചു നടക്കുന്ന ഫിഫ വേൾഡ് കപ് പ്രചാരണാർത്ഥം സിയാഹ ട്രാവൽ ഫോറം എം ഡി സക്കീർ മണ്ണഞ്ചേരി നയിക്കുന്ന പ്രചാരണ വാഹനത്തിന് പുത്തനത്താണി ഗല്ലി നൗഷു മെമ്മോറിയൽ ഗ്രൗണ്ടിൽ സ്വീകരണം നൽകി.മലപ്പുറം ജില്ലയിലെ പര്യടനം ഗല്ലി സോക്കേഴ്സ് സെക്രട്ടറി മുബാറക് പുത്തനത്താണി വാർഡ് മെമ്പർ സകരിയ പുത്തനത്താണിക്ക് ഫ്ലാഗ് കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.ബുക്ക് ആൻഡ് പെപ്പർ മുസ്തഫ, ഫൈസൽ സിൽവാൻ, ഇല്യാസ് കെ ടി, ശിഹാബ് പി ടി, ആബിദ് ബാബു, അയ്യൂബ്, ഗഫൂർ, സലാം പി പി, ഷാമിൽ പി പി, ജസീൽ, സിനാൻ, തൊയ്യിബ് എന്നിവർ ആശംസകൾ അർപ്പിച്ചു.പര്യടനം മലപ്പുറം ജില്ല പൂർത്തിയാക്കി നാളെ പാലക്കാട് ജില്ലയിൽ പ്രവേശിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!