HomeNewsCrimeFraudകോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തി; കത്തിക്കുത്ത് കേസിലെ പ്രതികളെ അയോഗ്യരാക്കി

കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തി; കത്തിക്കുത്ത് കേസിലെ പ്രതികളെ അയോഗ്യരാക്കി

psc-fraud

കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തി; കത്തിക്കുത്ത് കേസിലെ പ്രതികളെ അയോഗ്യരാക്കി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പ്രതിയായ ശിവരഞ്ജിത്തും നസീമും ഉൾപ്പെട്ട സിവിൽ പൊലീസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പി.എസ്.സി കണ്ടെത്തി. ശിവരഞ്ജിത്തും നസീമും പ്രണവും പരീക്ഷ സമയത്ത് മൊബെെൽ ഫോൺ ഉപയോഗിച്ചെന്നും അവരുടെ ഫോണിലേക്ക് നിരന്തരമായി സന്ദേശങ്ങൾ വന്നെന്നും കണ്ടെത്തി.
kerala-psc
മൂന്ന് പേരെയും റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ പി.എസ്.സി ശുപാർശ ചെയ്തു.പി.എസ‍്‍.സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ നേതാക്കൾ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെട്ടത്. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈൽ ഫോണുകളിലേക്കും നിരവധി തവണ എസ്.എം.എസുകൾ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‍സി ശുപാർശ ചെയ്യുന്നു.
psc-fraud
മൂവരേയും ആജീവനാന്ത കാലത്തേക്ക് പി.എസ്‍.സി പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മൂന്ന് പേർക്കും ഒരേസമയം മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവർക്ക് ഇതിനായി ലഭിച്ചുവെന്നാണ് സംശയുക്കുന്നത്. ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് വിജിലൻസ് പുറത്തുവിട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!