HomeNewsProtestപൌരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധാഗ്നിയുമായി വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മറ്റി

പൌരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധാഗ്നിയുമായി വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മറ്റി

ksu-uapa-valanchery

പൌരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധാഗ്നിയുമായി വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മറ്റി

വളാഞ്ചേരി: ജാമിയയിലെ വിദ്യാർഥി സഫൂറ സർഗ്ഗറിനെയും സഹപാഠികളെയും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച കാരണത്താൽ യു.എ.പി.എ ചുമത്തിയതിനെതിരെ സമരാഗ്നിയുമായി കെ.എസ്.യു മണ്ഡലം കമ്മറ്റി. മണ്ഡലം കെ.എസ്.യു പ്രസിഡന്റ് അസ്ഹറുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്ത് ഉദ്ഘാടനം നിർവഹിച്ചു. മുൻ ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, അസംബ്ലി കെ.എസ്.യു വൈസ് പ്രസിഡന്റ് സബീഹ്, ജഹാംഗീർ, മർസൂഖ്, അക്ബർ, മിസ്ബാഹുൽ ജമാൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!