HomeNewsMeetingപ്രോഫേസ് ലീഡേഴ്‌സ് മീറ്റ് കുറ്റിപ്പുത്ത് സംഘടിപ്പിച്ചു

പ്രോഫേസ് ലീഡേഴ്‌സ് മീറ്റ് കുറ്റിപ്പുത്ത് സംഘടിപ്പിച്ചു

proface-leaders-meet-kuttippuram

പ്രോഫേസ് ലീഡേഴ്‌സ് മീറ്റ് കുറ്റിപ്പുത്ത് സംഘടിപ്പിച്ചു

കുറ്റിപ്പുറം: ജനുവരി 28.29 തീയതികളിലായി വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി കുറ്റിപ്പുറം ഒലിവ് ഇന്റർനാഷണൽ കൺവെൻഷനിൽ സെന്ററിൽ വച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനൽസ് ഫാമിലി സമ്മേളനം. പ്രോഫേസിന്റെ ഭാഗമായി കുറ്റിപ്പുത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി താജുദ്ധീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു വിസ്‌ഡം യുത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാരിസ് മദനി കായക്കൊടി അധ്യക്ഷത വഹിച്ചു. പ്രൊഫേസ് സ്വാഗതസംഘം ചെയർമാൻ പി എം ഷാഹുൽ ഹമീദ്, വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നിഷാദ് സലഫി, വിസ്‌ഡം ഹെൽത്ത്‌ കെയർ സംസ്ഥാന പ്രസിഡന്റ്‌ ഡോ സലീം കോട്ടക്കൽ,ഡോ പി പി നസീഫ് യു മുഹമ്മദ് മദനി പരപ്പനങ്ങാടി, മിസ്ഹബ് തങ്ങൾ, മെഹബൂബ് പട്ടാമ്പി, ഷൌക്കത്തലി സാഹിബ്‌ കുറ്റിപ്പുറം സലീം വാവന്നൂർ അബ്ദുൽ ഗഫൂർ എടപ്പാൾ ജംഷീർ സ്വലാഹി എന്നിവർ സംസാരിച്ചു. ഡോക്ടർമാർ, എൻജിനിയർ മാർ, അഭിഭാഷകർ,, മാധ്യമപ്രവർത്തകർ, പാ രാമെഡിക്കൽ രംഗത്തുള്ളവർ ഐ ടി പ്രൊഫഷനലുകൾ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രോഫേസ് ഫാമിലി സമ്മേളനതിലും സമ്മേളനത്തോടനുബന്ധിച്ച് വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്വീറ്റ് ബഡ്സ്, ബട്ടർഫ്ലൈസ്, ലിറ്റിൽ, വിങ്‌സ്, ടീൻസ് സ്പെയ്സ് എന്നീ പരിപാടികളിലും ഭാഗമാവാൻ താല്പര്യമുള്ളവർ http:// proface.live എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!