HomeNewsAccidentsവളാഞ്ചേരിയിൽ തെറ്റായ ദിശയിൽ സ്റ്റാന്റിലേക്ക് കയറുകയായിരുന്ന ബസിടിച്ച് ഒരാൾക്ക് പരിക്ക്

വളാഞ്ചേരിയിൽ തെറ്റായ ദിശയിൽ സ്റ്റാന്റിലേക്ക് കയറുകയായിരുന്ന ബസിടിച്ച് ഒരാൾക്ക് പരിക്ക്

bus stand accident

വളാഞ്ചേരിയിൽ തെറ്റായ ദിശയിൽ സ്റ്റാന്റിലേക്ക് കയറുകയായിരുന്ന ബസിടിച്ച് ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: വളാഞ്ചേരിയിൽ നിയമ ലംഘിച്ച് സ്റ്റാന്റിലേക്ക് കയറുകയായിരുന്ന ബസിടിച്ച് ഒരാൾക്ക് പരിക്ക്. വലിയകുന്ന് അമ്പാൾ സ്വദേശി സുബ്രമണ്യനാണ് പരിക്കേറ്റത്. ബസ് അമിതവേഗതയിലാണ് സ്റ്റാന്റിലേക്ക് കയറിയതെന്ന് ദൃക്‌‌സാക്ഷികൾ പറഞ്ഞു.

പട്ടണത്തിൽ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാകുമ്പോൾ സമയലാഭത്തിനായി സ്വകാര്യബസുകൾ സ്ഥിരമായി അവലംബിക്കാറുള്ള മാർഗത്തിനിടെയാണ് ഇന്ന് അപകടമുണ്ടായത്.

കോട്ടക്കൽ-വളാഞ്ചേരി റൂട്ടിലോടുന്ന കെ‌എൽ‌-24-എ-7145 നമ്പർ അൽ സാഹിർ എന്ന ബസാണ് അപകടത്തിനിടയാക്കിയത്. അപ്രതീക്ഷിതമായി കയറിവന്ന ബസ് തട്ടി വീണ സുബ്രമണ്യനെ ഉടൻ വളാഞ്ചേരി നടക്കാവിൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.bus stand accident bus stand accident


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!