HomeNewsIncidentsസംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലപ്പുറത്ത് യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലപ്പുറത്ത് യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു

micromax

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലപ്പുറത്ത് യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു

മലപ്പുറം: സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു. മലപ്പുറം മൂന്നാംപടിയിലെ കോട്ടക്കുന്ന് റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരന്‍ ആസാം സ്വദേശി മുഈനുൽ ഇസ്‌ലാമി (22)ന്റെ മൈക്രോമാക്‌സ് കമ്പനിയുടെ ക്യു-413 ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
micromax-q-413
ഇന്നലെ ഉച്ചക്കു രണ്ടുമണിയോടെയാണ് സംഭവം. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ അസാധാരണമാം വിധം ചൂട് അനുഭവപ്പെട്ടപ്പോള്‍ മുഈനുൽ ഇസ്‌ലാം ഫോണ്‍ താഴെയിടുകയായിരുന്നു. ഇതോടെ ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോൺ താഴെ ഇട്ടതോടെയാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവ് രക്ഷപ്പെട്ടത്. മലപ്പുറം കുന്നുമ്മലിലെ കടയില്‍ നിന്നാണ് യുവാവ് ഫോണ്‍ വാങ്ങിയിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!