HomeNewsAccidentsവളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക്

വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക്

patrolling-volunteer-injured

വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക്

വളാഞ്ചേരി: ലോക്ഡൗണിനോടനുബന്ധിച്ച് പോലീസുകാരോടൊപ്പം വാഹന പരിശോധനയിൽ സഹായിച്ച പോലീസ് വാളണ്ടിയറെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് വാളണ്ടിയർ കണ്ടനകം സ്വദേശി പുളിയൻകോടത്ത് മുഹമ്മദ് മുസ്തഫയാണ് 29 വയസ് ഗുരുതരമായി പരിക്ക് പറ്റി അശുപത്രിയിലിൽ കഴിയുന്നത്. വളാഞ്ചേരി ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം നടന്നത്. കോട്ടക്കൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന ബൈക്കിന് കൈകാണിച്ച വോളണ്ടിയറെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടു പോകുകയായിരുന്നു.
patrolling-volunteer-injured
ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഓടിച്ച ചാപ്പനങ്ങാടി കല്ലിങ്ങൽ സിറാജുദ്ദീ (25) നും ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലാണ്. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന് വേണ്ടി വാഹന പരിശോധന നടത്തുകവഴി അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയുന്നതിനുവേണ്ടി നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് റോയൽ എൻഫീൽഡ് ബൈക്കുമായി കറങ്ങി നടന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വോളണ്ടിയറെ ഇടിച്ചുതെറിപ്പിച്ചത്. ഇയാൾക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. സിറാജുദ്ധീൻ ഓടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!