HomeNewsLiteratureമാധ്യമ പ്രവർത്തക ഹസ്ന യഹ്‌യയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

മാധ്യമ പ്രവർത്തക ഹസ്ന യഹ്‌യയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

hasna-yahya-poetry

മാധ്യമ പ്രവർത്തക ഹസ്ന യഹ്‌യയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

വളാഞ്ചേരി: എഴുത്തൊരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂക്കാട്ടിരി സ്വദേശിയും മാധ്യമ പ്രവർത്തകയുമായ ഹസ്ന യഹ്‌യയുടെ പ്രണയപൂർവ്വം പടച്ചോന് കവിതാ സമാഹരത്തിന്റെ പ്രകാശനം നടന്നു. എഴുത്തുകാരൻ പി.സുരേന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു. സംവിധായകൻ സക്കരിയ ഏറ്റുവാങ്ങി. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മാനവേന്ദ്രനാഥ്, ഡോ.എൻ.എം മുജീബ് റഹ്മാൻ, അഷ്റഫലി കാളിയത്ത്, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, മുജീബ് വാലാസി, മുനീർ അഗ്രഗാമി, ബഹ്യ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ സംസാരിച്ചു. കവയത്രി ഹസ്ന യഹ്യ മറുപടി പ്രസംഗം നടത്തി.
നാസർ ഇരിമ്പിളിയം, നൂറുൽ ആബിദ് നാലകത്ത്, സുരേഷ് മേച്ചേരി, അനീഷ് വി.പി , സുരേഷ് പൂവാട്ടു മീത്തൽ, നിസാർ പാലക്കൽ, ഫാത്തിമ സുഹ്റ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!